കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടി​ങ്​ മെ​ഷീ​ന്‍ സൂ​ക്ഷി​ച്ച മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് സ്ട്രോ​ങ് റൂം

പ​ത്ത​നം​തി​ട്ടയിൽ പോളിങ്ങിൽ​ വർധന​ 70.77 ശതമാനം

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച്​ ജി​ല്ല​യി​ൽ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം മൂ​ന്ന്​ ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന. എ​ങ്കി​ലും സം​സ്ഥാ​ന​ത​ല ക​ണ​ക്ക്​ അ​നു​സ​രി​ച്ച്​ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ്​ ന​ട​ന്ന ജി​ല്ല​ പ​ത്ത​നം​തി​ട്ട​യാ​ണ്. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​ച്ചു​കൂ​ടി ഉ​യ​ർ​ന്ന പോ​ളി​ങ്​​ മു​ന്ന​ണി​ക​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല. വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള പ​ല​രും പു​റം​നാ​ടു​ക​ളി​ൽ ആ​യ​തും ഈ​സ്റ്റ​ർ അ​വ​ധി ക​ഴി​ഞ്ഞു​ള്ള മ​ട​ക്ക​വും പോ​ളി​ങ്​ ശ​ത​മാ​നം​ കു​റ​യാ​ൻ കാ​ര​ണ​മാ​യെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്നു. അ​തേ​സ​മ​യം 2021നെ ​അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്ങി​ൽ മൂ​ന്ന്​ ശ​ത​മാ​ന​ത്തി​ലേ​റെ​ വ​ർ​ധ​ന​ ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2021-ൽ 67.18 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 70.77 ശ​ത​മാ​നം ആ​യി.

ജി​ല്ല​യി​ൽ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്​ ശ​ത​മാ​നം​ സം​വ​ര​ണ സീ​റ്റാ​യ അ​ടൂ​രി​ലാ​ണ് -73.51 ശ​ത​മാ​നം. ക​​ഴി​ഞ്ഞ ത​വ​ണ​​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​വി​ടെ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് പോ​ളി​ങ്ങി​ൽ വ​ർ​ധ​ന. മു​ൻ ത​വ​ണ​ത്തേ​ക്കാ​ൾ പോ​ളി​ങ്ങി​ൽ ആ​റു​ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​ ആ​റ​ൻ​മു​ള മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ൽ ആ​റ്​ ശ​ത​മാ​ന​ത്തി​ന്‍റെ​യും വ​ർ​ധ​ന​വു​ണ്ട്. ശ​ക്​​ത​മാ​യ മ​ൽ​സ​രം ന​ട​ന്നി​ട്ടും ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്​ ശ​ത​മാ​നം​ കു​റ​ഞ്ഞ​ത്​ ​​കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം.

ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ കു​റ​വാ​ണ്​ ഇ​വി​ടെ​ ഉ​ണ്ടാ​യ​ത്​. ഇ​വി​ടെ 2021ൽ 71.42 ​ആ​യി​രു​ന്ന ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പോ​ളി​ങ്​​ ശ​ത​മാ​നം ഇ​ത്ത​വ​ണ 70.03 ആ​യി. ക​ഴി​ഞ്ഞ ത​വ​ണ ബി.​ജെ.​പി നേ​താ​വ്​ കെ.​സു​രേ​ന്ദ്ര​ൻ മ​ൽ​സ​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സ്​ ആ​ണ്​​ എ​ൻ.​ഡി.​എ​ക്ക്​ വേ​ണ്ടി മ​ൽ​സ​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട വി​വാ​ദം ക​ത്തി​നി​ൽ​ക്കെ ക​ഴി​ഞ്ഞ ത​വ​ണ കോ​ന്നി​യി​ൽ കെ.​സു​രേ​ന്ദ്ര​ൻ മ​ൽ​സ​രി​ക്കാ​നെ​ത്തി​യ​ത്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യ ആ​വേ​ശം സ്യ​ഷ്ടി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​ത്​ വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന്​ ക​രു​​തു​ന്നു. ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ്​ ശ​ത​മാ​നം റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​രി​ഗ​ണി​ച്ചാ​ലും പൊ​തു​വെ കു​റ​ഞ്ഞ പോ​ളി​ങ്​ ശ​ത​മാ​ന​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ റാ​ന്നി ഉ​ള്ള​ത്. കേ​വ​ലം 68.99 ആ​ണ്​ ഇ​വി​ടു​ത്തെ പോ​ളി​ങ്​ ശ​ത​മാ​നം. അ​തേ​സ​മ​യം, 2021നെ ​അ​പേ​ക്ഷി​ച്ച്​ ഇ​വി​ടെ ഇ​ത്ത​വ​ണ അ​ഞ്ച്​​ ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ വ​ർ​ധ​ന​യു​ണ്ടൊ​യെ​ന്ന​ വി​രോ​ധാ​ഭാ​സ​വു​മു​ണ്ട്. മ​റ്റ്​ ജി​ല്ല​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട പോ​ളി​ങ്​ ജി​ല്ല​യി​ൽ ഉ​ണ്ടാ​യെ​ന്നാ​ണ്​ പൊ​തു​വി​ല​യി​രു​ത്ത​ൽ. അ​തി​ന്‍റെ ഗു​ണ​വും ദോ​ഷ​വും അ​റി​യാ​ൻ അ​ടു​ത്ത മാ​സം നാ​ല്​ വ​രെ അ​ക്ഷ​മ​രാ​യി കാ​ത്തി​ക്കു​ക​യേ വ​ഴി​യു​ള്ളു.

ജി​ല്ല​യി​ൽ 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ പോ​ളി​ങ്​​ ശ​ത​മാ​നം വ​ർ​ധി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ​കു​റ​ഞ്ഞ പോ​ളി​ങ്​ ​രേ​ഖ​പ്പെ​ടു​ത്തി​യ ജി​ല്ല​യാ​ണ്​ പ​ത്ത​നം​തി​ട്ട. 2021-ൽ 67.18 ​ആ​യി​രു​ന്ന ജി​ല്ല​യി​ലെ മൊ​ത്തം പോ​ളി​ങ്​ ശ​ത​മാ​നം ഇ​ത്ത​വ​ണ 70.77 ആ​യാ​ണ്​ വ​ർ​ധി​ച്ച​ത്​. ജി​ല്ല​യി​ലെ മ​ണ്ഡ​ല​ങ്ങ​ളാ​യ തി​രു​വ​ല്ല- 69.47, റാ​ന്നി- 68.99, ആ​റ​ൻ​മു​ള -71.50, കോ​ന്നി- 70.03, അ​ടൂ​ർ- 73.51 എ​ന്നി​ങ്ങ​നെ​യാ​ണ്​ പോ​ളി​ങ്​​ ശ​ത​മാ​നം. തി​രു​വ​ല്ല, റാ​ന്നി, അ​ടൂ​ർ, ആ​റ​ൻ​മു​ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ പോ​ളി​ങ്​​ ശ​ത​മാ​നം കൂ​ടി​യി​ട്ടു​ണ്ട്.

കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ൾ പോ​ളി​ങ്​ ശ​ത​മാ​നം ഇ​ത്ത​വ​ണ അ​ൽ​പം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 71.42 ആ​യി​രു​ന്ന ഇ​വി​ടു​ത്തെ പോ​ളി​ങ്​ ശ​ത​മാ​നം 70.03 ആ​യാ​ണ്​ നേ​രി​യ തോ​തി​ൽ​കു​റ​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത്​ ത​ന്നെ കു​റ​ഞ്ഞ ​പോ​ളി​ങ്​ ശ​ത​മാ​ന​മു​ള്ള​ത്​ ജി​ല്ല​യി​ലെ റാ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ് -68.99 ശ​ത​മാ​ന​മാ​ണ്​ റാ​ന്നി​യി​ലെ​ പോ​ളി​ങ്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഇ​വി​ടെ പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. 63.82 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 68.99 ആ​യാ​ണ്​ പോ​ളി​ങ്ങി​ലെ ഇ​ത്ത​വ​ണ​ത്തെ വ​ർ​ധ​ന. ബി.​ജെ.​പി- സി.​പി.​എം ഡീ​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്​. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ മ​ത്സ​ര​ത്തി​ന്റെ അ​ഭാ​വം, പോ​ളി​ങ്​ സ്റ്റേ​ഷ​ൻ ദൂ​രം, ഗ​താ​ഗ​ത അ​സൗ​ക​ര്യം, കാ​ലാ​വ​സ്ഥ,ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ത്തോ​ടു​ള്ള വി​ര​ക്തി ഇ​വ​യൊ​ക്കെ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​യാ​ൻ ഇ​വി​ടെ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ആ​കെ പോ​ള​ങ്​​ ശ​ത​മാ​നം 66.78 ആ​യി​രു​ന്നു. യു.​ഡി.​എ​ഫ്​ 43.21 ശ​ത​മാ​ന​വും എ​ൽ.​ഡി.​എ​ഫ്​ 36.99 ശ​ത​മാ​ന​വും എ​ൻ.​ഡി.​എ 19.94 ശ​ത​മാ​ന​വും വോ​ട്ടു​ക​ൾ നേ​ടി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തും ജി​ല്ല​യി​ലെ 35 പ​ഞ്ചാ​യ​ത്തു​ക​ളും എ​ട്ട്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളും പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ ന​ഗ​ര​സ​ഭ​ക​ളും യു.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്. ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ് ക​ണ​ക്ക്​​കൂ​ട്ട​ൽ. ജി​ല്ല​യി​ൽ അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ മ​ൽ​സ​ര​മാ​ണ് ന​ട​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ജോ​ർ​ജ്​ മ​ൽ​സ​രി​ച്ച ആ​റ​ൻ​മു​ള മ​ണ്ഡ​ലം സം​സ്ഥാ​ന​ത്ത്​ ത​ന്നെ ശ്ര​ദ്ധാ​കേ​ന്ദ്ര​വു​മാ​ണ്.

2024 ലെ ​പാ​ർ​ല​​​മെ​ന്‍റ്​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ പോ​ളി​ങ്​​ ശ​ത​മാ​നം 63.37 ആ​യി​രു​ന്നു. അ​ഞ്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ലും യൂ.​ഡി.​എ​ഫി​നാ​യി​രു​ന്നു ലീ​ഡ്. കോ​ന്നി​യി​ലും അ​ടൂ​രി​ലും ​ലീ​ഡ്​ കു​റ​വാ​യി​രു​ന്നു. തി​രു​വ​ല്ല- 11530, റാ​ന്നി- 9597, ആ​റ​ൻ​മു​ള- 14717, അ​ടൂ​ർ- 2266, കോ​ന്നി- 2579 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യു.​ഡി.​എ​ഫ്​ അ​ന്ന്​ കൈ​വ​രി​ച്ച ലീ​ഡ്.2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ പോ​ളി​ങ്​​ ​ശ​ത​മാ​നം 67.18 ആ​യി​രു​ന്നു. 2016 ൽ ​ജി​ല്ല​യി​ൽ 71.66 ആ​യി​രു​ന്നു പോ​ളി​ങ്​ ശ​ത​മാ​നം. 2021ലെ ​നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല- 11421, റാ​ന്നി- 1746, ആ​റ​ൻ​മു​ള- 19003, കോ​ന്നി- 8508, അ​ടൂ​ർ- 2919 എ​ന്നി​ങ്ങ​നെ എ​ൽ.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു.

Tags:    
News Summary - Voter turnout in Pathanamthitta rises to 70.77 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.