സോളിഡാരിറ്റി യൂത്ത് ​​മൂവ്​മെന്‍റ്​ സംഘടിപ്പിച്ച ജസ്റ്റിസ്​ ആൻഡ്​ സോളിഡാരിറ്റി സമ്മേളനം

ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്​ഘാടനം ചെയ്യുന്നു

രാ​ജ്യ​ത്തെ സ്ഫോ​ട​ന​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രേ ആ​ഖ്യാ​നം- ടി. ​ആ​രി​ഫ​ലി

 കൊ​ച്ചി: മാ​ലേ​ഗാ​വ് സ്ഫോ​ട​നം, സം​ഝോ​ത എ​ക്സ്പ്ര​സ് സ്ഫോ​ട​നം, മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​നം, മ​ക്കാ മ​സ്ജി​ദ് സ്ഫോ​ട​നം എ​ന്നി​ങ്ങ​നെ രാ​ജ്യ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ഒ​രേ പാ​റ്റേ​ൺ കാ​ണാ​നാ​വു​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി പ​റ​ഞ്ഞു. സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ച 'ജ​സ്റ്റി​സ് ആ​ൻ​ഡ്​ സോ​ളി​ഡാ​രി​റ്റി’ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഫോ​ട​നം ന​ട​ന്നാ​ലു​ട​ൻ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു ആ​ഖ്യാ​നം പു​റ​ത്തി​റ​ങ്ങും, അ​തി​നു ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ്ഫോ​ട​ന​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യെ​ന്നു പ​റ​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​ന് മു​സ്​​ലിം യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് വി​ചാ​ര​ണ ത​ട​ങ്ക​ലി​ലി​ടും, ജ​യി​ലി​ലി​ട്ട ശേ​ഷം ക​ഥ​ക​ൾ മെ​ന​ഞ്ഞു​ണ്ടാ​ക്കു​ക​യാ​ണ് പ​തി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ കൈ​യ്യി​ൽ ആ​കെ ഇ​രു​പ​തോ ഇ​രു​പ​ത്ത​ഞ്ചോ ക​ഥ​ക​ളേ​യു​ള്ളൂ. ആ ​ക​ഥ​ക​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ ഇ​ര​ക​ളെ അ​വ​ർ ക​ണ്ടെ​ത്തു​ക​യാ​ണ്. അ​തി​നു ശേ​ഷം ചി​ല​രെ മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കി, കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച് പ​ര​മാ​വ​ധി പേ​ർ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഇ​ത്ര​നാ​ളും ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​സ്ഫോ​ട​ന​ങ്ങ​ളി​ല​ധി​ക​വും ആ​സൂ​ത്ര​ണം ചെ​യ്ത​ത് മു​സ്​​ലിം സം​ഘ​ട​ന​ക​ളോ മു​സ്​​ലിം നാ​മ​ധാ​രി​ക​ളോ അ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ച്ച് രാ​ഷ്ട്രീ​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച ഹൈ​ന്ദ​വ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇ​ന്ത്യ എ​ല്ലാ മ​ത​ക്കാ​ർ​ക്കു​മു​ള്ള​താ​ണെ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ശ​യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ർ.​എ​സ്.​എ​സ് എ​തി​ർ​ക്കു​ന്ന​തി​ന്‍റെ​യും വ​ധി​ച്ച​തി​ന്‍റെ​യും പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഹ​ർ​ഷ് മ​ന്ദ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യു.​എ.​പി.​എ,. സി.​എ.​എ, എ​ൻ.​ആ​ർ.​സി എ​ന്നി​ങ്ങ​നെ ക​റു​ത്ത നി​യ​മ​ങ്ങ​ൾ ആ​ദ്യ​മു​ണ്ടാ​ക്കു​ക​യും പി​ന്നീ​ട് മു​സ്​​ലിം​ക​ളെ ല​ക്ഷ്യ​മി​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ രീ​തി​യെ​ന്ന് അ​ഡ്വ. അ​ബ്ദു​ൽ വാ​ഹി​ദ് ശൈ​ഖ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ന​സെ​ന്റ് നെ​റ്റ് വ​ർ​ക്ക് സ്ഥാ​പ​ക​നാ​യ ഇ​ദ്ദേ​ഹം മും​ബൈ ട്രെ​യി​ൻ സ്‌​ഫോ​ട​ന​ക്കേ​സി​ൽ ഒ​മ്പ​തു വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്ന് നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ് കു​റ്റ​വി​മു​ക്ത​നാ​യ വ്യ​ക്തി​യാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തൗ​ഫീ​ഖ് മ​മ്പാ​ട്, എ​സ്.​ഐ.​ഒ പ്ര​സി​ഡ​ന്റ് അ​ഡ്വ. അ​ബ്ദു​ൽ വാ​ഹി​ദ്, ജി.​ഐ.​ഒ പ്ര​സി​ഡ​ന്റ് കെ. ​ഷി​ഫാ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ളി​ഡാ​രി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഇ​സ്മാ​യി​ൽ, നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​സി​ഡ​ന്റ് അ​ഡ്വ. മ​സീ​ഹു സ​മാ​ൻ അ​ൻ​സാ​രി, അ​നീ​ഷ് മു​ല്ല​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി രാ​ജ്യ​ത്തെ വി​വി​ധ ഭീ​ക​രാ​ക്ര​മ​ണ കേ​സു​ക​ളി​ലു​ൾ​പ്പെ​ടെ അ​ക​പ്പെ​ട്ട് ത​ട​വി​ലാ​വു​ക​യും പി​ന്നീ​ട് നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ് വി​ട്ട​യ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ഓ​റ​ഞ്ച് ജം​പ് സ്യൂ​ട്ട്' എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - A common narrative for all explosions in the country - T. Arifali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.