തൃശൂർ: ഒരു ഡസനോളം പേർക്കെതിരെ കേസുണ്ടാകും എന്ന് പറഞ്ഞതിൽ എന്തിനാണ് പ്രതിപക്ഷനേതാവ് ആശങ്കപ്പെടുന്നതെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം. സെക്രട്ടറിയുമായ എ. വിജയരാഘവൻ. തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ രൂപത്തിൽ ധനസമ്പാദനം നടത്തിയാൽ ആരായാലും നിയമനടപടി നേരിേടണ്ടിവരും. ചെയ്ത അഴിമതിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്. നുറുകണക്കിന് കോടി രൂപയാണ് ഒരു ലീഗ് എം.എൽ.എ അടിച്ചുമാറ്റിയത്. അതിൽ അന്വേഷണം നടത്തി,തെളിവുകൾ കണ്ടെത്തി േകസെടുത്തു. അതിനപ്പുറം വിഷയങ്ങളെ രാഷ്ട്രീയമായി കണ്ടുള്ള പ്രവർത്തനം ഇടതുസർക്കാരിെൻറ ഭാഗത്തുനിന്നും ഉണ്ടാവില്ല. അേത സമയം തെറ്റുചെയ്തവരെ സംരക്ഷിക്കുകയുമില്ല.
ബാർ കോഴയെ സംബന്ധിച്ച് വെളിവാക്കപ്പെട്ട നാൾവഴികളിൽ കാണാനാകുന്നത് എന്തിനും പണംപിരിച്ച് പോക്കറ്റിൽ എത്തിക്കാനുള്ള കോൺഗ്രസുകാരുടെ വൈഭവമാണ്.ബാർ പൂട്ടിക്കാൻ പിരിവ്, തുറക്കാൻ പിരിവ്, പിെന്ന വീണ്ടും പൂട്ടാതിരിക്കാൻ പിരിവ്. എല്ലാം കാശുണ്ടാക്കാനുള്ള വഴി എന്ന നിലയിലാണ് കോൺഗ്രസ് ഉപയോഗപ്പെടുത്തിയത്. കൊടുത്തുമടുത്തപ്പോഴാണ് തുറന്നുപറച്ചിൽ ഉണ്ടായത്. ഇതിലപ്പുറം ഇടതുപക്ഷത്തിെൻറ റോൾ ഇതിലൊന്നുമില്ല. അഴിമതി അനാവരണം െചയ്യുേമ്പാൾ നിലപാടെടുക്കുകയും നടപടികളെടുക്കുകയും ചെയ്യുക എന്നത് നിയമവ്യവസ്ഥയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.