സക്കീർ ഹുസൈൻ ക്രിമിനൽ പ്രവർത്തനം നടത്തിയില്ലെന്ന്​ വിജയരാഘവൻ

തിരുവനന്തപുരം: കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ക്രിമിനൽ പ്രവർത്തനം നടത്തിയിട്ടില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. പ്രവർത്തകനെന്നനിലയിൽ കാണിക്കേണ്ട മര്യാദ പാലിച്ചി​െല്ലന്ന നിലക്കാണ്​ പാർട്ടി​ സസ്​പെൻഡ്​​ ചെയ്​ത്​.

അഴിമതിക്കേസിൽപെട്ട ഖാദി ബോർഡ്​ സെക്രട്ടറിക്ക്​ ഉയർന്ന ശമ്പളം നൽകിയ വിഷയത്തിൽ സർക്കാർ നിയമവിധേയമായാണ്​ പ്രവർത്തിക്കുന്നത്​. സർക്കാർ പരി​േശാധിച്ചാണ്​ കാര്യങ്ങൾ ചെയ്യുക. പിശകുണ്ടെങ്കിൽ പരിരക്ഷ നൽകില്ല. എൻ.സി.പി ഇടതു മുന്നണിയുമായി സൗഹൃദത്തിലാണ്​. അവരുടെ നേതാക്കൾ ദേശീയ നേതാക്കളെ കാണുന്നത്​ സാധാരണമാണ്​. ഇടതുമുന്നണി വിജയം എല്ലാവരും കേക്ക്​​ മുറിച്ച്​ ആഘോഷിച്ചതാണെന്നും വലിയ നേട്ടം ഇടതുമുന്നണിക്കില്ലെന്ന എൻ.സി.പി വിമർശനത്തിന്​ മറുപടി നൽകി.

കേരള​ത്തിലെ കോൺഗ്രസിനെ ഇപ്പോഴത്തെ നടപടികൾകൊണ്ട്​ രക്ഷിക്കാനാകില്ല. പി.സി. ജോർജ്​, പി.സി. തോമസ്​ എന്നിവരെ യു.ഡി.എഫിലേക്ക്​ കൊണ്ടുവരുന്നത്​ ബി.ജെ.പിയുമായി പാലമിടാനാണ്​. നിയമസഭാ സ്ഥാനാർഥി നിർണയ ചർച്ച ആരംഭിച്ചില്ല. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ശ്രമമുണ്ട്​. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട്​​ ഇല്ലാതാകുന്ന വ്യക്തിയല്ല പിണറായി വിജയനെന്നും വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - Vijayaraghavan says Zakir Hussain did not commit any criminal act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.