കോഴിക്കോട്: കേരളത്തില്‍ ഇസ്ലാമിക മതമൗലികവാദം നിലനില്‍ക്കുന്നു എന്ന സത്യം പറയുന്നവരെ സംഘിയാക്കി ബ്രാന്‍ഡ് ചെയ്യുന്നതിന്‍റെ അവസാന ഇരയാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെന്ന് തീവ്ര ഹിന്ദുത്വ വാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത് മുൻ നേതാവുമായ പ്രതീഷ് വിശ്വനാഥ്.
ഉമ്മന്‍ചാണ്ടിയെ തിരിച്ച് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ക്രൈസ്തവ വര്‍ഗ്ഗീയതയാണെന്ന് വിജയരാഘവന്‍ പറഞ്ഞത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. മറ്റു പല എതിര്‍പ്പുകളുണ്ടെങ്കിലും വിജയരാഘവന്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആയുധമെടുത്ത് പോരാടാൻ പലതവണ പരസ്യ പ്രഖ്യാപനം നടത്തിയ വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്ന് കണ്ട രസകരമായ ഒരു ചിത്രീകരണമാണ് ഇത്. മുസ്ലിം ലീഗ് മതമൗലികവാദികളാണെന്ന് വിജയരാഘവന്‍ പറഞ്ഞതോടെ അതിയാനെ സംഘിയാക്കുന്നതുമായ് ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണമാണ്.
കേരളത്തില്‍ ഇസ്ലാമിക മതമൗലികവാദം നിലനില്‍ക്കുന്നു എന്ന സത്യം പറയുന്നവരെ സംഘിയാക്കി ബ്രാന്‍ഡ് ചെയ്യലാണ് ആദ്യപടി. സംഘികള്‍ വര്‍ഗ്ഗീയവാദികളാണ് അതുകൊണ്ട് അവര്‍ പറയുന്ന ഇസ്ലാമോഫോബിയ കാരണമാണ് എന്ന് ചാപ്പയടിക്കുക. അതിന്‍റെ അവസാന ഇരയാണ് വിജയരാഘവന്‍.
ഉമ്മന്‍ചാണ്ടി യെ തിരിച്ച് നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് ക്രൈസ്തവ വര്‍ഗ്ഗീയതയാണെന്ന് വിജയരാഘവന്‍ പറഞ്ഞതാണത്രേ മറ്റൊരു വലിയ തെറ്റ്. അതെങ്ങനെയാണ് തെറ്റാകുന്നത്. ചെന്നിത്തല മുഖ്യമന്ത്രി ആകാതിരിക്കാന്‍ മധ്യകേരളത്തിലെ ക്രൈസ്തവ മേഖലകളില്‍ വോട്ട് മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഉറപ്പാക്കിച്ചത് ആസൂത്രിതമായിരുന്നു. ആ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി യെ മടക്കി കൊണ്ട് വന്നത്. മറ്റു പല എതിര്‍പ്പുകളുണ്ടെങ്കിലും വിജയരാഘവന്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.