രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് തലസ്ഥാനത്ത് ഹൃദ്യമായ വരവേൽപ്. ഭാര്യ സുദേഷ് ധൻഖറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡി.ജി.പി അനിൽകാന്ത്, അഡീ. ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ സന്നിഹിതരായിരുന്നു.
വിമാനത്താവളത്തിൽ സേന അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. തുറന്ന വാഹനത്തിൽ സഞ്ചരിച്ച് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഭാര്യയോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തുടർന്ന്, അദ്ദേഹം രാജ്ഭവനിലേക്ക് പോയി. രാജ്ഭവനിലാണ് ഉപരാഷ്ട്രപതിയുടെ താമസം. തിങ്കളാഴ്ച രാവിലെ 10.30ന് നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.