ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലില്ലെന്ന് വെള്ളാപ്പള്ളി

ചേർത്തല: മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​രനെ സി.​പി.​എം പ​ര​സ്യ​മാ​യി ശാ​സി​ച്ച സംഭവത്തിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജി. സുധാകരനോളം സ്വാധീനമുള്ള നേതാവ് ആലപ്പുഴയിലെ സി.പി.എമ്മിൽ ഇല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സുധാകരൻ നല്ല സംഘാടകനും മന്ത്രിയുമാണ്. മുഖം നോക്കാതെ നടപടി എടുക്കുന്ന പാർട്ടിയാണ് സി.പി.എം. അദ്ദേഹത്തെ അതേ പാർട്ടിയിൽപെട്ടവർ ആക്രമിച്ചു എന്നത് ശരിയാണ്. സുധാകരൻ അച്ചടക്ക നടപടി ഉൾക്കൊണ്ടു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ ഹൈക്കമാൻഡിനേക്കാൾ വലിയ ഹൈക്കമാൻഡാണ് കേരളത്തിലുള്ളതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും ഗ്രൂപ്പുകൾ തമ്മിൽ അടിയാണ്. സുധാകരൻ വന്നപ്പോൾ ഇന്നലെ വരെ കൊമ്പുകോർത്തിരുന്നവർക്കിപ്പോൾ എന്തൊരു ഐക്യമാണ്. ആർ. ശങ്കറിനെ തകർത്ത പ്രേതം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത് പാർട്ടി വഴിതടഞ്ഞ് സമരം ചെയ്താലും തെറ്റാണന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തി​ലെ വീ​ഴ്​​ച​ ചൂണ്ടിക്കാട്ടിയാണ്​ മു​തി​ർ​ന്ന നേ​താ​വും മു​ൻ​മ​ന്ത്രി​യും സം​സ്ഥാ​ന സ​മി​തി​യം​ഗ​വു​മാ​യ ജി. ​സു​ധാ​ക​രനെ സി.​പി.​എം പ​ര​സ്യ​മാ​യി ശാ​സി​ച്ചത്. തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന വീ​ഴ്​​ച​യി​ൽ ​സു​ധാ​ക​ര​േ​ൻ​റ​തു​ൾ​പ്പെ​ടെ പ​ങ്ക​ന്വേ​ഷി​ച്ച സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീ​മും കെ.​ജെ. തോ​മ​സും അ​ട​ങ്ങി​യ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ര്‍ണ​യ സ​ന്ദ​ര്‍ഭ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ സ​മ​യ​ത്തും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ത്തി​ന്‌ യോ​ജി​ച്ച വി​ധ​മ​ല്ല ജി. ​സു​ധാ​ക​ര​ന്‍ പെ​രു​മാ​റി​യ​തെ​ന്നാണ് സം​സ്ഥാ​ന ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​ഹാ​യ​ക​ര​മ​ല്ലാ​ത്ത നി​ല​പാ​ടാ​ണ്​ സു​ധാ​ക​ര​െൻറ ഭാ​ഗ​ത്തു​ നി​ന്നു​ണ്ടാ​യ​തെ​ന്നും ക​മീ​ഷ​ൻ ക​ണ്ടെ​ത്തി.

മ​ണ്ഡ​ല​ത്തി​ൽ നിന്ന്​ വിജയിച്ച എ​ച്ച്. സ​ലാ​മി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​ട്ടും ഇത് ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ൽ സുധാകരൻ മൗ​നം​പാ​ലി​െ​ച്ച​ന്നും ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Vellapally Natesan says there is no leader in Alappuzha as influential as G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.