യുവതിയുടെ ആത്മഹത്യ; യൂത്ത്​ കോൺ​ഗ്രസ്​ നേതാവ്​ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ട​മ്പ​നാ​ട് പ​റ​മ​ല​യി​ൽ യു​വ​തി​യെ വീ​ടി​ന്റെ ടെ​റ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ നേ​താ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര അ​ർ​ത്തി​യി​ൽ വീ​ട്ടി​ൽ സു​ഹൈ​ൽ അ​ൻ​സാ​രി​യെ (33)ആ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്. കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നി​ട്ടു​ണ്ട്.

14ന് ​പു​ല​ർ​ച്ച​യാ​ണ് ക​ട​മ്പ​നാ​ട് പ​റ​മ​ല അ​നു​ഭ​വ​നി​ൽ രേ​ണു അ​നി​ലി​നെ (37) ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശൂ​ര​നാ​ട് സെ​ന്റ് തോ​മ​സ് സ്കൂ​ളി​ലെ ഓ​ഫീ​സ് സ്റ്റാ​ഫ് ആ​യി​രു​ന്ന രേ​ണു​വി​നോ​ട് അ​തേ സ്കൂ​ളി​ലെ പി.​ആ​ർ.​ഒ ആ​യി​രു​ന്ന സു​ഹൈ​ൽ ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും അ​തി​ൽ മ​നം നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ രേ​ണു​വി​ന്റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്ക് എ​ത്തി​യ​ത്. 

Tags:    
News Summary - Woman commits suicide; Youth Congress leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.