മന്ത്രി എം.ബി. രാജേഷ്

ബാ​ർ സ​മ​യ​ക്ര​മ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റം പു​തി​യ തീ​രു​മാ​ന​മ​ല്ല; പ​രി​ഷ്ക​ര​ണം ടൂ​റി​സത്തിന്‍റെ വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി -എം.ബി. രാജേഷ്

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഏ​കീ​ക​രി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്റെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ബാ​ർ സ​മ​യം വ​ർ​ധി​പ്പി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​ഷ്ക​ര​ണ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ബാ​ർ സ​മ​യ​ക്ര​മ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റം പു​തി​യ തീ​രു​മാ​ന​മ​ല്ല. നേ​ര​ത്തേ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ല​നി​ന്നി​രു​ന്ന സ​മ​യം എ​ല്ലാ​യി​ട​ത്തും ബാ​ധ​ക​മാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ​യ​ക്ര​മ​വും കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന ലൈ​സ​ൻ​സ് ഫീ​സും പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ഏ​കീ​ക​ര​ണം.

അ​ഞ്ചു​ല​ക്ഷം രൂ​പ അ​ധി​കം ഫീ​സാ​യി അ​ട​ക്കു​ന്ന ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ​ക്ക് പു​ല​ർ​ച്ച മൂ​ന്നു​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ടാ​ണ്. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ഇ​ത് എ​ങ്ങ​നെ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്റെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിട്ടില്ല -വി.ഡി. സതീശൻ

തൃ​ശൂ​ര്‍: ബാ​റു​ക​ളു​ടെ സ​മ​യം ദീ​ര്‍ഘി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ര്‍ക്കാ​രോ എ​ക്‌​സൈ​സ് മ​ന്ത്രി​യോ പ്ര​തി​പ​ക്ഷ​വു​മാ​യി ഒ​രു ച​ര്‍ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​റു​ട​മ​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​റി​യാ​മാ​യി​രു​ന്നു. പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് ബാ​റു​ട​മ​ക​ള്‍ സ​മീ​പി​ച്ചി​രു​ന്നു. സ​മ​യം നീ​ട്ടി ന​ല്‍കു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​രു റോ​ളു​മി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​ഭി​പ്രാ​യം ബാ​ര്‍ ഉ​ട​മ​ക​ള​ല്ല സ​ര്‍ക്കാ​രി​നോ​ട് പ​റ​യേ​ണ്ട​ത്. തീ​രു​മാ​നം എ​ല്‍.​ഡി.​എ​ഫ് ക​ണ്‍വീ​ന​റോ നേ​താ​ക്ക​ളോ പോ​ലും അ​റി​ഞ്ഞി​ട്ടി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് പ്ര​തി​പ​ക്ഷം അ​റി​യു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു മു​മ്പ് ച​ര്‍ച്ച ചെ​യ്യാ​തെ തീ​രു​മാ​നം എ​ടു​ത്ത​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഒ​രു ഫോ​ണ്‍ കോ​ളി​ലൂ​ടെ​യോ നി​യ​മ​സ​ഭ​യി​ല്‍ നേ​രി​ട്ടോ എ​ക്‌​സൈ​സ് മ​ന്ത്രി സം​സാ​രി​ച്ചി​ട്ടി​ല്ലെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - mb rajesh clarifies kerala bar timing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.