‘ദി കേരള സ്​റ്റോറി’ രണ്ടാംഭാഗം വിഷസൃഷ്ടി -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ‘ദി ​കേ​ര​ള സ്റ്റോ​റി’ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​നെ​തി​രെ വി​ദ്വേ​ഷം വി​ത​ക്കാ​നും മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​ത്തെ അ​വ​ഹേ​ളി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച ‘ദി ​കേ​ര​ള സ്റ്റോ​റി’ സി​നി​മ​യു​ടെ ര​ണ്ടാം​ഭാ​ഗം പു​റ​ത്തി​റ​ങ്ങു​ന്നെ​ന്ന വാ​ർ​ത്ത ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​ക​ളും വി​ദ്വേ​ഷ​വും കേ​ര​ള​വി​രു​ദ്ധ പ്ര​ചാ​ര​ണ​വും കു​ത്തി​നി​റ​ച്ച ഒ​ന്നാം ഭാ​ഗം വ​ർ​ഗീ​യ​ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ച്ച​താ​ണെ​ന്ന് നാ​ട് തി​രി​ച്ച​റി​ഞ്ഞ​താ​ണ്.

സാ​ഹോ​ദ​ര്യ​വും മ​തേ​ത​ര​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന കേ​ര​ള​ത്തി​ന്റെ മാ​തൃ​ക​യെ ഭ​യ​പ്പെ​ടു​ന്ന​വ​രാ​ണ് വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ണി​യ​റ​ക്കാ​ർ. ‘ബീ​ഫ്’ എ​ന്ന പേ​രി​ട്ട​തു​കൊ​ണ്ട് ച​ല​ച്ചി​ത്ര മേ​ള​യി​ലെ ഒ​രു ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച കാ​ല​ത്ത് സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കു​ന്ന വി​ഷ​സൃ​ഷ്ടി​ക​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. ‘കേ​ര​ള സ്റ്റോ​റി’ എ​ന്ന അ​പ​ഹാ​സ്യ വ്യാ​ജ​പ്ര​തീ​തി നി​ർ​മി​തി​യെ ഏ​റ്റെ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച​ത് സം​ഘ​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ളാ​ണ്.

വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും എ​ല്ലാ മ​ത​വി​ശ്വാ​സി​ക​ളും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ സ​ഹ​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ കേ​ര​ള​ത്തെ അ​വ​ർ ശ​ത്രു​ത​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. 

Tags:    
News Summary - Chief Minister says 'The Kerala Story' Part 2 is a toxic creation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.