തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെകുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന കേസിൽ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന േവ്ലാഗർ കെ.എം. ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.
തിരുവനന്തപുരം അഡീഷനൽ മുന്‍സിഫ് ബി. ശാലിനിയാണ് ശിക്ഷ വിധിച്ചത്. ശ്രീജിത്ത് കൈക്കൂലിക്കാരനും അഴിമതിക്കാരനുമാണെന്നതടക്കം സ്വകാര്യ ജീവിതത്തെവരെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാന് നടത്തിയതെന്നാരോപിച്ചായിരുന്നു പരാതി. വസ്തുത ബോധ്യപ്പെടുത്താന്‍ അഭിഭാഷകന് കൂടിയായ ഷാജഹാന് കോടതിയില്‍ ഹാജരായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.