വോട്ട്​ പിടിക്കാൻ ‘ഇലക്ഷൻ സ്​പെഷൽ’ മന്ത്രിസഭ യോഗങ്ങൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം അ​ടു​ത്ത​തോ​ടെ സ​ർ​ക്കാ​ർ ‘ഇ​ല​ക്ഷ​ൻ സ്​​പെ​ഷ​ൽ’ മ​ന്ത്രി​സ​ഭ യോ​ഗ​ങ്ങ​ളി​ലേ​ക്ക്. വോ​ട്ട്​ നേ​ടി​യെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​ട്ടേ​റെ അ​ജ​ണ്ട​ക​ൾ പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗ​ങ്ങ​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് പ​ര​മാ​വ​ധി ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​യി​ലെ മ​ന്ത്രി​സ​ഭ യോ​ഗം മാ​ത്ര​മാ​ണ് ചേ​രാ​നാ​വു​ക. അ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​തി​നു ശേ​ഷം 25നും ​മ​ന്ത്രി​സ​ഭ ചേ​രും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി കൂ​ട്ടി​യ വി​ഷ​യം ഇ​ന്ന​ലെ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച​യാ​യി​ല്ലെ​ന്നാ​ണു സൂ​ച​ന. ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ മ​ദ്യ​ശാ​ല​ക​ളു​ടെ സ​മ​യ​പ​രി​ധി ഉ​യ​ര്‍ത്തി​യ ന​ട​പ​ടി​യി​ല്‍ സി.​പി.​ഐ മ​ന്ത്രി​മാ​ര്‍ക്ക് അ​ട​ക്കം എ​തി​ര്‍പ്പു​ണ്ട്. എ​ന്നാ​ല്‍, പാ​ര്‍ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി​ട്ടാ​യി​രി​ക്കും സി.​പി.​ഐ മ​ന്ത്രി​മാ​ർ വി​ഷ​യം മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​ക. സ​മ​യം നീ​ട്ടി​യ​ത്​ എ​ക്‌​സൈ​സ് വ​കു​പ്പി​ന്റെ തീ​രു​മാ​ന​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​യു​ടെ​യും നി​ല​പാ​ട്. 

Tags:    
News Summary - Election special cabinet meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.