വി ​ഡി സ​തീ​ശ​ൻ ന്യൂ​ഡ​ൽ​ഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

കെ.പി.സി.സിക്ക് വൈകാ​തെ മുഴുസമയ പ്രസിഡന്റ്; വി.​ഡി സ​തീ​ശ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടു

ന്യൂ​ഡ​ൽ​ഹി: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ്ര​ഖ്യാ​പ​നം വൈ​കി​ല്ലെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ വൈ​ദ്യു​തി മ​ന്ത്രി​സ്ഥാ​ന​ത്തി​നൊ​പ്പം സ​ണ്ണി ജോ​സ​ഫ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​വും കൊ​ണ്ട് ന​ട​ക്കു​ന്ന രീ​തി എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ച്ച് മു​ഴു​സ​മ​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​നെ ത​ന്നെ കേ​ര​ള​ത്തി​ൽ നി​യ​മി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം രാ​ഹു​ൽ - സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച​ക്ക് പി​ന്നാ​ലെ ത​ന്റെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ മോ​ഹം പ​ര​സ്യ​മാ​ക്കി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് രം​ഗ​ത്തു​വ​ന്നു. എം​പി സ്ഥാ​നം പാ​ര്‍ട്ടി പ്ര​സി​ഡ​ന്‍റ് പ​ദ​വി​ക്ക് അ​യോ​ഗ്യ​ത​യ​ല്ലെ​ന്നും അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. രാ​ഹു​ലി​നെ ക​ണ്ട ശേ​ഷം മു​ഖ്യ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് കൊ​ടി​ക്ക​ു​ന്നി​ലി​ന്റെ പ​ര​സ്യ​പ്ര​സ്താ​വ​ന.

സോ​ണി​യാ ഗാ​ന്ധി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ 10 -ജ​ന്‍പ​ഥി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ഏ​ദേ​ശം 15 മി​നി​റ്റ് നീ​ണ്ടു. മു​ഴു​സ​മ​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് ഇ​ല്ലാ​ത്ത​ത് പാ​ർ​ട്ടി​ക്കും ഭ​ര​ണ​ത്തി​നു​മു​ണ്ടാ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ സ​തീ​ശ​ൻ രാ​ഹു​ലി​ന് മു​മ്പാ​കെ വെ​ച്ചു. മു​ഴു​സ​മ​യ പ്ര​സി​ഡ​ന്റ് എ​ന്ന​ത് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യു​ടെ വി​കാ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ചു.

തു​ട​ർ​ന്നാ​ണ് വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കാം എ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി മ​റു​പ​ടി ന​ൽ​കി​യ​ത്. നേ​ര​ത്തെ പ​​ങ്കെ​ടു​ക്കാ​ൻ ക​രു​തി​യി​രു​ന്ന കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം എ.​ഐ.​സി.​സി മാ​റ്റി​വെ​ച്ച​തി​നാ​ൽ പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി.

ദ​ലി​ത് പ്രാ​തി​നി​ധ്യം ചോ​ദി​ക്കു​ന്ന കൊ​ടി​ക്കു​ന്നി​ലി​ന് പു​റ​മെ, കൃ​സ്ത്യ​ൻ പ്രാ​തി​നി​ധ്യം ഉ​യ​ർ​ത്തി​ക്കാ​ട്ടി ആ​ന്റോ ആ​ന്റ​ണി, ബെ​ന്നി ബെ​ഹ​നാ​ൻ, മാ​ത്യൂ കു​ഴ​ൽ നാ​ട​ൻ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, മു​സ്‍ലിം പ്രാ​തി​നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടി ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്റ് പ​ദ മോ​ഹ​വു​മാ​യി രം​ഗ​ത്തു​ള്ള​ത്.

Tags:    
News Summary - KPCC's full-time president without delay V.D. Satheesan meets Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.