റാങ്ക് പട്ടിക കാലാവധി നീട്ടൽ: ശിപാർശ പി.എസ്.സിക്ക് കൈമാറാതെ സർക്കാർ
തിരുവനന്തപുരം: അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭ യോഗ തീരുമാനപ്രകാരമുള്ള ശിപാർശ പി.എസ്.സിക്ക് കൈമാറാതെ സർക്കാർ. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുള്ള 18 റാങ്ക് അധ്യാപക റാങ്ക് പട്ടികളുടെ കാലാവധി ആറു മാസം നീട്ടാനായിരുന്നു കഴിഞ്ഞ മന്ത്രിസഭ യോഗ തീരുമാനം.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലപരിധി കഴിയുന്ന പട്ടികകൾ നീട്ടാനായിരുന്നു ശിപാർശ. എന്നാൽ, തെരഞ്ഞെടുത്ത റാങ്ക് പട്ടികകളുടെ കാലാവധി മാത്രമായി നീട്ടുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സർക്കാറിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.
നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിപാർശ പി.എസ്‍.സി തള്ളാനുള്ള സാധ്യത മുന്നിൽകണ്ടാണ് ശിപാർശ കൈമാറുന്നത് നീട്ടാൻ സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന. കാലാവധി നീട്ടുന്നതിനെതിരെ പുതിയ റാങ്ക് പട്ടിക കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ രംഗത്തുവന്നിരുന്നു.
ഇവർ കഴിഞ്ഞ ദിവസം കോഴിക്കോട് ഐ.ഐ.എമ്മിൽനിന്ന് പരിശീലന ശിൽപശാല കഴിഞ്ഞുമടങ്ങുകയായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ റോഡരികിൽ കാത്തുനിന്ന് നിവേദനവും നൽകിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.