രാജീവ് ചന്ദ്രശേഖർ

ബി.ജെ.പി നേതൃത്വത്തിൽ ആർ.എസ്.എസിന് അമർഷം; സ്വാധീനം നിലനിർത്താൻ രാജീവ് ചന്ദ്രശേഖറും

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​ത്ത ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ത്തി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ അ​തൃ​പ്തി. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ സ്വാ​ധീ​നം നി​ല​നി​ർ​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മൂ​ന്ന്​ സീ​റ്റ്​ വി​ജ​യ​ത്തി​ന്​ ശേ​ഷം പാ​ർ​ട്ടി​യി​ൽ ശ​ക്​​ത​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​നും എ​തി​ർ​ശ​ബ്​​ദ​ങ്ങ​ൾ​ക്ക്​ ഒ​രു പ​രി​ധി വ​രെ ത​ട​യി​ടാ​നും രാ​ജീ​വി​ന്​ ക​ഴി​ഞ്ഞി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ വി​ഷ​യ​ത്തി​ൽ പോ​ലും തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബി.​ജെ.​പി​യി​ലു​ണ്ടാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷി​നെ ല​ക്ഷ്യം​വെ​ച്ചാ​യി​രു​ന്നു നീ​ക്കം. എ​ന്നാ​ൽ, അ​തി​നെ​യും അ​തി​ജീ​വി​ച്ച്​ സു​രേ​ഷി​ന്​ കൂ​ടു​ത​ൽ ചു​മ​ത​ല​ക​ൾ ന​ൽ​കി പാ​ർ​ട്ടി​യി​ലെ സ്വാ​ധീ​നം നി​ല​നി​ർ​ത്തു​ക​യാ​ണ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ.

ക​ഴി​ഞ്ഞ​ദി​വ​സം ചു​മ​ത​ല​ക​ൾ വീ​തം​വെ​ച്ച​പ്പോ​ഴും ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചെ​ന്നും വ്യ​ക്​​തം. സ്വ​ന്തം നി​ല​ക്ക്​ പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നു​ള്ള ശ്ര​മ​വും സം​സ്ഥാ​ന നേ​തൃ​ത്വം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന്​ വെ​ട്ടു​വീ​ണെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ.

നാ​ലു​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും മേ​ഖ​ല​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ചു​മ​ത​ല ന​ൽ​കി​യ​തോ​ടെ അ​വ​രു​ടെ സ്ഥാ​ന​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന്​ വ്യ​ക്​​തം. അ​തി​നൊ​പ്പം കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​തി​ർ​ചേ​രി​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ മ​റ​ന്നി​ല്ല. ഫ​ല​ത്തി​ൽ പാ​ർ​ട്ടി​യി​ലെ ത​ന്‍റെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. ത​നി​ക്കെ​തി​രെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച​വ​രു​ടെ ഭാ​ഗ​ത്തു​ള്ള ചി​ല​ർ​ക്ക്​ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രെ​യും കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കി​ല്ല.

അ​തേ​സ​മ​യം, രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​നാ​യി വ​ന്ന​ശേ​ഷം കാ​ര്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​ത്ത​തി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ അ​തൃ​പ്തി​യു​ണ്ട്. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ൽ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ന്‍റെ പ​രി​പാ​ടി​ക​ളും കോ​ർ​ക​മ്മി​റ്റി യോ​ഗ​വു​മെ​ല്ലാം വെ​ച്ച​തി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ അ​തൃ​പ്തി​യു​ണ്ട്. ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ കേ​ര​ള​ത്തി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഇ​തി​ലെ അ​തൃ​പ്തി ഇ​പ്പോ​ഴും ബി.​ജെ.​പി​യി​ലും ആ​ർ.​എ​സ്.​എ​സി​ലു​മു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.