മുട്ടിൽ മരംമുറി തട്ടിപ്പ് കേസിൽ പ്രതികൾ ഹാജരായില്ല; കടുപ്പിച്ച് കോടതി

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി ത​ട്ടി​പ്പു കേ​സി​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​ക്കാ​ൻ ഹാ​ജ​രാ​കാ​തെ പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ. ഈ ​മാ​സം 11ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​കാ​നു​ള്ള ഇ​ള​വ​ട​ക്കം പി​ൻ​വ​ലി​ക്കു​മെ​ന്നും ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​ട്ട് കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​ക്കു​ന്ന​തി​ന് പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​ൻ, അ​ന്റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ചാ​ര​ണ നി​ർ​ത്തി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ലാ​ണ് ക​ക്ഷി​ക​ൾ എ​ത്താ​ത്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ങ്ങ​നെ​യെ​ങ്കി​ൽ ഹൈ​കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വ് എ​വി​ടെ​യെ​ന്ന് മ​ജി​സ്ട്രേ​റ്റ് ചോ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് കോ​ട​തി കേ​സ് 11ലേ​ക്ക് മാ​റ്റി​യ​ത്. അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ ഹ​ര​ജി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. മു​മ്പ് ഈ ​ആ​വ​ശ്യം ഹൈ​കോ​ട​തി​യും തു​ട​ർ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

വ​യ​നാ​ട് മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ മു​ട്ടി​ലി​ൽ നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ ക​ള്ള​ത്ത​ടി രേ​ഖ​ക​ളു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ൽ​പ​ന​ന​ട​ത്തി 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ക​രി​മു​ക​ൾ മ​ല​ബാ​ർ ടിം​ബേ​ഴ്‌​സ് ഉ​ട​മ എം.​എം. അ​ലി​യാ​രി​ന്റെ പ​രാ​തി​യി​ൽ അ​മ്പ​ല​മേ​ട് പൊ​ലീ​സെ​ടു​ത്ത കേ​സാ​ണ് ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലു​ള്ള​ത്. വ​യ​നാ​ട്ടി​ലെ കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും വ​രെ ഈ ​കേ​സി​ലെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ ആ​വ​ശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.