വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 30-ാമത് പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം - പ്രോഫ്കോൺ പ്രഖ്യാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡറ് പി എൻ അബ്ദുല്ലത്തീഫ് മദനി നിർവഹിക്കുന്നു
വിസ്ഡം ‘പ്രോഫ്‌കോണ്‍’ 11 മുതൽ വാളയാറിൽ
കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മുപ്പതാമത് ആഗോള പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം ‘പ്രോഫ്‌കോണ്‍’ സെപ്റ്റംബർ 11 മുതൽ 13വരെ പാലക്കാട് വാളയാര്‍ അഹല്യ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രഫഷനല്‍ വിദ്യാർഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, വിദേശപഠന പ്രവണതകളിലെ ചതിക്കുഴികളെ ബോധ്യപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരണം തുടങ്ങിയവയിൽ ഊന്നിയാണ് മൂന്ന് ദിവസത്തെ സമ്മേളനം.
ആറ് വേദികളിലായി ഇംഗ്ലീഷ്, മലയാളം, അറബിക്, തമിഴ് ഭാഷകളിലായി 75 സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജനറൽ സെക്രട്ടറി സഫ്‍വാന്‍ ബറാമി, ട്രഷറർ സി.വി. കാബില്‍, സെക്രട്ടറി ഉമര്‍ അമീര്‍, ബി.വി. മുഹമ്മദ് അഷ്‌റഫ്, കെ.വി. മുഹമ്മദ് ഷുഹൈബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.