പത്തനംതിട്ട: പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകമാനം നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം വേഷത്തിൽ ക്രിസ്മസ് ഗാനശുശ്രൂഷ. അതും ഇശലിെൻറ ഈണത്തിൽ. കോഴഞ്ചേരി മാർത്തോമ യുവജന സഖ്യമാണ് പ്രാർഥനയിലും സമരസന്ദേശം നൽകിയത്. സാഹിത്യകാരൻ ബെന്യാമിനായിരുന്നു മുഖ്യാതിഥി.
ഒന്നാമത്തെ ക്രിസ്മസിന് മുമ്പ് ക്രിസ്തുവിെൻറ മാതാപിതാക്കൾ അഭയാർഥികളായിരുന്നുവെന്ന് സംഘം സദസ്സിനെ ഓർമപ്പെടുത്തി. രാഷ്ട്രമെമ്പാടും മുഴങ്ങുന്ന ന്യൂനപക്ഷത്തിെൻറ രോദനങ്ങളോട് ഐക്യദാർഢ്യപ്പെട്ട് തങ്ങൾ ഈ ആഘോഷരാവിൽ പങ്കുചേരുന്നുവെന്ന് അവർ അറിയിച്ചു. ആറ് ആൺകുട്ടികൾ വെള്ള ജുബ്ബയും എട്ട് പെൺകുട്ടികൾ മഫ്തയും അണിഞ്ഞാണ് പാട്ട് പാടിയത്.
‘‘ഈ ദുനിയാവിൽ മനുഷ്യനായി പിറന്ന ഉന്നതനാം ഇൗശോ പരമേശാ’’ എന്ന വരികളാണ് സംഘം ആലപിച്ചത്. ‘‘എവിടെ ഞങ്ങളുടെ രാജാവ്? ക്രിസ്മസ് അഭയാർഥികളുടെ ആഘോഷം’’ എന്ന സന്ദേശവുമായാണ് മാർത്തോമ സഭയിലെ ഏറ്റവും വലിയ ഇടവകകളിൽ ഒന്നായ ഇവിെട ഗാനശുശ്രൂഷ.
ക്രിസ്മസ് പലായനത്തിെൻറയും അഭയാർഥിത്വത്തിെൻറയും ഓർമയാണെന്ന് ഈ സന്ധ്യ നമ്മളെ ഓർമെപ്പടുത്തുന്നുവെന്ന് െബന്യാമിൻ പറഞ്ഞു. ഭീതിനിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നാളെ നമുക്ക് ഇതുപോലെ ക്രിസ്മസ് ആഘോഷിക്കാനാകുമോ എന്ന ചോദ്യം ഉയരുന്നത്ര ആകുലതയുണ്ട്. എന്നിരുന്നാലും യുവാക്കളുടെ സമരാേവശം പ്രത്യാശ നൽകുന്നു.
ഈ രാജ്യം ആരുടെയും സ്വന്തമല്ലെന്നും ഏവർക്കും ഒന്നുചേർന്ന് സഹവർത്തിത്തത്തോടെ ജീവിക്കാനുള്ള ദേശമാണെന്നും യുവാക്കൾ തെരുവിലിറങ്ങി വിളിച്ചുപറയുന്നു. അവരാണ് ഈ ക്രിസ്മസിനെ മഹത്തരമാക്കുന്നതെന്നും െബന്യാമിൻ അഭിപ്രായപ്പെട്ടു. ഇടവക വികാരി വർഗീസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.