വാരാപ്പുഴ കസ്​റ്റഡി മരണം: സി.ബി.​െഎ അന്വേഷണം വേണമെന്ന്​ ഹസൻ

കോട്ടയം: വാരാപ്പുഴയിൽ പൊലീസ്​ കസ്​റ്റഡിയിൽ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.​െഎ ​അന്വേഷണം വേണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം ഹസൻ. ശ്രീജിത്തി​​​െൻറ മരണത്തിൽ സി.ബി.​​െഎ അന്വേഷണം ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഏപ്രിൽ 23 രാത്രി മുതൽ 24 രാവിലെ വരെ എറണാകുളത്ത്​ ഉപവാസം നടത്തുമെന്നും ഹസൻ അറിയിച്ചു. ചെന്നിത്തലക്കൊപ്പം മറ്റ്​ യു.ഡി.എഫ്​ നേതാക്കളും ഉപവാസമിരിക്കും. ​

ശ്രീജിത്തി​​​െൻറ കൊലപാതകത്തിൽ പങ്കുള്ള റൂറൽ എസ്​.പി എ.വി ജോർജിനെ ഉടൻ സസ്​പെൻഡ്​ ചെയ്യുക, ജോർജിനെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. ശ്രീജിത്തി​​​െൻറ മരണത്തിൽ പ്രതികളെ രക്ഷിക്കാനാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു. 
കോൺഗ്രസ്​ നടത്തുന്ന ജനമോചന യാത്ര സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷൻ വിതരണം നിർത്തല പാവങ്ങളുടെ അന്നംമുട്ടിക്കുന്ന നടപടിയാണ്​ ഇടതുസറക്കാറി​േൻറത്​. എൽ.ഡി.എഫ്​ സർക്കാർ ജനദ്രോഹ സർക്കാറായി മാറിയിരിക്കുന്നു.  റേഷൻ വിതരണം സ്​തംഭിച്ചത്​ കേരളത്തി​ൽ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും ഹസൻ പറഞ്ഞു. 

Tags:    
News Summary - Varappuzha custody death: Congress asked for CBI inquiry- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.