തലശ്ശേരി: ശബരിമല സന്നിധാനത്ത് നടന്ന സംഭവവികാസവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് തലശ്ശേരി ജില്ല സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വ േഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാകണമെന്നുമുള്ള നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.
സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ ആറിനാണ് വത്സൻ തില്ലേങ്കരി തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്. ചിത്തിര ആട്ടവിശേഷം നവംബർ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുൽ കുമാറിനേയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയേയും തടഞ്ഞുവെന്നാണ് കേസ്. വത്സൻ തില്ലേങ്കരിക്കും ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.
മുൻകൂർ ജാമ്യമനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. . സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും തില്ലങ്കേരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇൗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ബി.െജ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.