സർവകലാശാല അസി. ലൈ​ബ്രേറിയൻ നിയമനം: യു.ജി.സി നിർദേശം ജീവനക്കാർക്ക്​ തിരിച്ചടി

കൊച്ചി: അസിസ്​റ്റൻറ്​ ലൈ​ബ്രേറിയൻ നിയമനം സംബന്ധിച്ച യു.ജി.സിയുടെ പുതിയ നിർദേശം സംസ്​ഥാന​ത്തെ സർവകലാശാലകളില െ ലൈ​ബ്രറി ജീവനക്കാർക്ക്​ തിരിച്ചടിയായി. അസി. ലൈ​ബ്രേറിയൻ എന്ന ഉയർന്ന തസ്​തികയിലേക്ക്​ സ്​ഥാനക്കയറ്റത്തിലൂട െ നടന്നിരുന്ന നിയമനം നേരിട്ടാക്കിയതാണ്​ ഇവരുടെ സാധ്യതകൾക്ക്​ വിലങ്ങുതടിയായത്​.
സർവകലാശാല ലൈ​ബ്രറികളിലെ അ ടിസ്​ഥാന തസ്​തിക ലൈബ്രറി അസിസ്​റ്റൻറാണ്​. ഇവർക്ക്​ ടെക്​നിക്കൽ അസിസ്​റ്റൻറ്​, റഫറൻസ്​ അസിസ്​റ്റൻറ്​ എന്നിവക ്ക്​​ ശേഷം സ്​ഥാനക്കയറ്റത്തിലൂടെ എത്താവുന്ന തസ്​തികയായിരുന്നു അസി. ലൈബ്രേറിയൻ. ​യു.ജി.സി നിഷ്​കർഷിക്കുന്ന യോഗ്യതയുള്ളവരെയാണ്​ ഇതിലേക്ക്​​ പരിഗണിച്ചിരുന്നത്​. എന്നാൽ, ഈ തസ്​തികയിലേക്ക്​ നേരിട്ടുള്ള നിയമനമേ പാടുള്ളൂ എന്നാണ്​ ഉന്നതവിദ്യാഭ്യാസ വകുപ്പി​​െൻറ പുതിയ ഉത്തരവ്​.

ലംഘിച്ചാൽ സർക്കാർ ഗൗരവമായി കാണുമെന്നും ഉത്തരവിലുണ്ട്​. യു.ജി.സി നിഷ്​കർഷിക്കുന്ന യോഗ്യതയും വർഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള ജീവനക്കാരുടെ സ്​ഥാനക്കയറ്റ സാധ്യത ഇതോടെ ഇല്ലാതായി. ലൈബ്രറി അസിസ്​റ്റൻറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്​ എന്തൊക്കെ യോഗ്യതകളുണ്ടെങ്കിലും റഫറൻസ്​ അസിസ്​റ്റൻറ്​ വരെ മാത്ര​േമ എത്താനാകൂ എന്നതാണ്​ പുതിയ അവസ്​ഥ.

ചില സർവകലാശാലകളിൽ 20 മുതൽ 40 വരെ അസി. ലൈബ്രേറിയൻ തസ്​തിക അനുവദിച്ചപ്പോൾ മറ്റ്​ ചിലതിൽ ഒരു തസ്​തിക പോലും അനുവദിക്കാതിരുന്നതും സ്​ഥാനക്കയറ്റം മുടങ്ങാൻ കാരണമായി. ലൈബ്രറി തസ്​തികകളടക്കമാണ്​ സർവകലാശാല നിയമനങ്ങൾ പി.എസ്​.സിക്ക്​ വിട്ടത്​. എന്നാൽ, 2000 യൂനിവേഴ്​സിറ്റി അസിസ്​റ്റൻറ്​മാരെ നിയമിച്ചിട്ടും ലൈബ്രറി ജീവനക്കാരുടെ നിയമനത്തിന്​ ചട്ടം പോലുമായില്ല.

ബിരുദം മാത്രമുള്ള അസിസ്​റ്റൻറിന്​ മറ്റൊരു യോഗ്യതയുമില്ലാതെ ജോയൻറ്​ രജിസ്​ട്രാർ വരെ ആകാമെന്നിരിക്കെയാണ്​ ബിരുദവും ​ൈലബ്രറി സയൻസിൽ ബിരുദവുമുള്ള ലൈബ്രറി അസിസ്​റ്റൻറി​​െൻറ സ്​ഥാനക്കയറ്റ സാധ്യതകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്​. ​ എന്നാൽ, യു.ജി.സി നിർദേശത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നേരിട്ടുള്ള നിയമനത്തിന്​ ഉത്തരവിറക്കിയതെന്ന്​ ഉന്നതവിദ്യാഭ്യാസ വകുപ്പ്​ അഡീഷനൽ സെക്രട്ടറി ആർ. വിജയകുമാർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വിഷയം പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - university assistant librarian job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.