കോഴിക്കോട്: പാസ്പോർട്ട് ഒാഫിസ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി കാരണം കുടുംബത്തിന് ഉംറ യാത്ര മുടങ്ങി. കോഴിക്കോട് അരക്കിണർ െഎഷാ മൻസിലിൽ മുഹമ്മദ് ആഷിഖ് ഇല്യാസിനും കുടുംബത്തിനുമാണ് ദുരനുഭവം. മാസങ്ങളുടെ തയാറെടുപ്പിന് ശേഷം യാത്രക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ, 2019 വരെ കാലാവധിയുള്ള പാസ്പോർട്ടിൽ ഉദ്യോഗസ്ഥർ തെറ്റായി ‘കാൻസൽ’ സീൽ അടിച്ചതാണ് പ്രശ്നമായത്.
മേയ് നാലിന് ഒമാൻ വഴി ജിദ്ദയിലേക്ക് പുറപ്പെടാൻ ഭാര്യ, നാല് മക്കൾ, ഭാര്യാമാതാവ് എന്നിവരോടൊപ്പം വിമാനത്താവളത്തിൽ എത്തി ബോർഡിങ്, ലഗേജ് നീക്കം എന്നിവയെല്ലാം പൂർത്തിയാക്കി എമിഗ്രേഷൻ പോയൻറിൽ എത്തിയപ്പോഴാണ് ആഷിഖിെൻറ ഭാര്യ െഎഷ റിനയുടെ പാസ്പോർട്ടിലെ കാൻസൽ സീൽ കണ്ടെത്തിയത്. ഇതോടെ വിമാനത്താവള അധികൃതർ യാത്ര നിഷേധിക്കുകയായിരുന്നു.
യാത്രക്ക് വേണ്ടി കുടുംബം മേയ് മൂന്നിന് രാത്രി 12 മുതൽ വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു. ഉംറ യാത്രക്ക് കുട്ടികൾക്ക് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് 2019 ഏപ്രിൽ 30 വരെ കാലാവധിയുള്ള െഎഷ റിനയുടെ പാസ്പോർട്ടിൽ അധികൃതർ തെറ്റായി കാൻസൽ സീൽ അടിച്ചത്. യാത്ര മുടങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ് കുടുംബം.
പരാതിയുമായി സമീപിച്ചപ്പോൾ, അബദ്ധം സമ്മതിച്ച അധികൃതർ ഉടൻ പുതിയ പാസ്പോർട്ട് അനുവദിച്ചു. എന്നാൽ, സമയ, സാമ്പത്തിക നഷ്ടത്തിനും മാനസിക പ്രയാസത്തിനും പാസ്പോർട്ട് ഒാഫിസ് അധികൃതർക്കെതിരെ നിയമപോരാട്ടത്തിനിറങ്ങാനുളള നീക്കത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.