ബിനോയ് വിശ്വം

ഭാര്യക്കും മക്കൾക്കും ബ്രീട്ടീഷ് പൗരത്വമുണ്ടെന്ന് വ്യാജപ്രചരണം; പരാതിയുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: തന്‍റെ ഭാര്യക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഫേസ്ബുക് പോസ്റ്റിട്ട അഞ്ചല്‍ സ്വദേശിക്കെതിരെയാണ് ബിയോ വിശ്വം പൊലീസില്‍ പരാതി നല്‍കിയത്. കൃഷ്ണ അഞ്ചല്‍ എന്ന ഫേസ്ബുക് പേജിലാണ് ബിനോയ് വിശ്വത്തിന്റെ ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തില്‍ വ്യാജ പ്രചരണം ഉണ്ടായത്. മനഃപൂര്‍വം തന്നെയും കുടുംബത്തെയും അവഹേളിക്കുകയാണെന്ന് ബിനോയ് വിശ്വം പരാതിയിൽ പറയുന്നു.

മലപ്പുറം സ്വദേശിയായ ഷൈല സി. ജോര്‍ജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ തന്നെയാണ് ഉള്ളത്.

35 വര്‍ഷം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്ത് വിരമിച്ച എഴുത്തുകാരി കൂടിയായ ഷൈല നിലവില്‍ വട്ടിയൂര്‍ക്കാവിലാണ് താമസം. 'റെയിന്‍ ഇന്‍ ദ ആറ്റിക്' എന്ന കൃതിയാണ് അവരുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം.

ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തില്‍ താമസിച്ചുവരികയാണ്. വട്ടിയൂര്‍ക്കാവില്‍ താമസിച്ച് പാരിസ് യൂണിവേഴ്സിറ്റിയില്‍ ചെയ്യുന്ന പി.എച്ച്.ഡിക്കായി കേരളത്തില്‍ ഡാറ്റാകളക്ഷന്‍ നടത്തിവരികയാണ് ബിനോയ് വിശ്വത്തിന്റെ ഒരു മകള്‍. കൊച്ചിയില്‍ ഹൈകോടതിയില്‍ ഗവ. പ്ലീഡറായി ജോലി ചെയ്യുകയാണ് മറ്റൊരു മകള്‍.

Tags:    
News Summary - Binoy Vishwam files complaint against Facebook post claiming his wife and children have British citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.