മലപ്പുറം ജില്ലക്ക്​ ജനസഖ്യാനുപാതികമായി വാക്​സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ എം.എൽ.എമാർ മുഖ്യമന്ത്രിയെ കാണുന്നു

വാക്​സിൻ ക്ഷാമം: മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു

മലപ്പുറം: ജനസംഖ്യാനുപാതികമായി ജില്ലയിലേക്ക്​ അടിയന്തരമായി കൂടുതൽ കോവിഡ്​ വാക്​സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ എം.എൽ.എമാർ മുഖ്യമന്ത്രിയെ കണ്ടു.

മറ്റു ജില്ലകളെ അപേക്ഷിച്ച് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തില്‍ ജില്ല പിറകിലാണ്. ലഭ്യതക്കുറവാണ് ഇതിന് പ്രധാന കാരണം. വാക്‌സിന്‍ കേന്ദ്രങ്ങളും കുറവാണ്. ഇതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനസംഖ്യാനുപാതികമായ ശ്രദ്ധ ജില്ലയോട് വേണമെന്നും സംഘം ആവശ്യപ്പെട്ടു.

പ്രതിപക്ഷ ഉപനേതാവ്​ പികെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ കെ.പി.എ. മജീദ്, എം.കെ. മുനീര്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, എ.പി. അനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്​.


Tags:    
News Summary - udf mlas from malappuram meet cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.