സോളാറിൽ യജമാനനെ സംരക്ഷിച്ചതോ യോഗ്യത​​? റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്​ഥാനാർഥി വുമായി ബന്ധപ്പെട്ട്​ ആറ്റിങ്ങൽ​ എം.പി അടൂർ പ്രകാശിനും റോബിൻ പീറ്ററിനും എതിരെ കോന്നിയിൽ പോസ്റ്ററുകൾ. കോന്നിയിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയായി പരിഗണിക്കുന്ന റോബിൻ പീറ്റർ അടൂർ പ്രകാശിന്‍റെ ബിനാമിയാണെന്നാണ്​ പോസ്റ്ററിലെ ആരോപണം.

റോബിൻ പീറ്ററെ കോന്നിയിൽ മത്സരിപ്പിക്കരുതെന്നും കെ.പി.സി.സി വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ്​ സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നു. കോന്നി മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടെയാണ്​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​.

ആറ്റിങ്ങൾ എം.പിയുടെ ബിനാമി റോബിൻ പീറ്ററെ കോന്നിക്ക്​ വേണ്ട എന്നാണ്​ പോസ്റ്ററിന്‍റെ തലക്കെട്ട്​. കോന്നി ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്​.എസ്​ സ്​ഥാനാർഥിയായി ആക്ഷേപിച്ച്​ പരാജയപ്പെടുത്തിയെന്നും തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ നേതാക്കളെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയെന്നും ആരോപിക്കുന്നു. കൂടാതെ കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ യു.ഡി.എഫ്​ സ്​ഥാനാർഥിയായി മത്സരിക്കാനുള്ള യോ​ഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.


'ഉപതെരഞ്ഞെടുപ്പിൽ സീറ്റ്​ ലഭിക്കാത്തതിനാൽ പി. മോഹൻരാജിനെ എൻ.എസ്​.എസ്​ സ്​ഥാനാർഥിയെന്ന്​ ആക്ഷേപിച്ച്​ പരാജയപ്പെടുത്തിയില്ലേ? ഡി.സി.സി ഭാരവാഹികളായ സാമുവേൽ കിഴക്കുപുറത്തിനെയും എലിസബത്ത്​ അബുവിനെയും പ്രമാടം മണ്ഡലം പ്രസിഡന്‍റ്​ വിശ്വംഭരനെയും പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന്​ നേതൃത്വം നൽകിയത്​ റോബിനല്ലേ? സോളാർ കേസ്​ വന്നപ്പോൾ യജമാനനെ സംരക്ഷിക്കുകയും കേസിൽ കുടുങ്ങാതിരിക്കാൻ മാസങ്ങളോളം വിദേശത്ത്​ ഒളിവിൽ കഴിയുകയും ചെയ്​തതോ സ്​ഥാനാർഥിത്വ യോഗ്യത​​? പ്രമാടം പഞ്ചായത്ത്​ എൽ.ഡി.എഫ്​ ഭരണത്തിൽ എത്തിച്ചുകൊടുത്തത്​ അധികയോഗ്യതയാണോ? കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതോ മത്സരിക്കാനുള്ള യോഗ്യത? കെ.പി.സി.സി പ്രസിഡന്‍റ്​ അടിയന്തരമായി ഇടപെടുക. കോന്നിയിലെ കോൺഗ്രസിനെ രക്ഷിക്കുക' -പോസ്​റ്ററിൽ പറയുന്നു.

പോസ്റ്ററുകൾ തിങ്കളാഴ്ച രാവിലെ റോബിൻ പീറ്റർ പക്ഷത്തെ പ്രവർത്തകർ നീക്കം ചെയ്​തു. കോന്നി ഉപതെരഞ്ഞെടുപ്പിന്​ മുമ്പും റോബിൻ പീറ്ററിനെതിരേ കോൺഗ്രസിൽനിന്​ എതിർപ്പ്​ ഉയർന്നിരുന്നു.

Tags:    
News Summary - UDF Candidate Selection Posters Against Robin Peter and Adoor Prakash in Konni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.