ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലും മണ്ണും ഒഴുകി റോഡിലെത്തിയപ്പോൾ

ഉദയഗിരി താളിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി

ചെറുപുഴ: ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ദിവസങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടിയ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. സമീപ പ്രദേശത്ത് മലയിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ ഉദയഗിരിയില്‍ നിന്നും താളിപ്പാറ വഴി താബോറിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു. ഉരുള്‍ പൊട്ടി വലിയ തോതില്‍ വെള്ളം കുത്തിയൊഴുകിയതിനാല്‍ രയരോം പുഴയില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ താളിപ്പാറ, താബോര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.

കനത്ത മഴ പെയ്ത കഴിഞ്ഞ ഒന്നിന് ഉദയഗിരി പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ചെറുതും വലുതുമായി 26 ഓളം ഉരുള്‍ പൊട്ടലുകളാണുണ്ടായത്. താബോര്‍ തൊണ്ടന്‍കുന്ന്, താളിപ്പാറ, മുണ്ടേരിത്തട്ട്, ജോസ്ഗിരി, ശാന്തിപുരം, ഉദയപുരം, ഇരട്ടപ്പാലം, ഈയലെ മല, വെള്ളാട്ട് കൊല്ലി, കാരിക്കയം, ജയഗിരി, തൈമല, അപ്പര്‍ ചിക്കാട് ഉന്നതി, കട്ടപ്പള്ളി, മണ്ണാത്തിക്കുണ്ട്, മാമ്പൊയില്‍, മഞ്ഞപ്പുല്ല് എന്നിവിടങ്ങളിലെല്ലാം വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടായി നിരവധി റോഡുകളും കൃഷിയിടങ്ങളും തകര്‍ന്നിരുന്നു.

കാര്‍ത്തികപുരം-ഉദയഗിരി-താളിപ്പാറ-താബോര്‍ റോഡില്‍ പലയിടത്തും ടാറിങ് തകര്‍ന്നും പാര്‍ശ്വഭാഗം ഇടിഞ്ഞും ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പലതും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും മരത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കലുങ്കുകള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നത് ഗതാഗതത്തിനു ഭീഷണിയായി മാറിയിട്ടുണ്ട്.

മഴക്കെടുതിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉള്‍പ്പെടെ 80 ല്‍ അധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കാര്‍ത്തികപുരം ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്. മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നത് പലയിടത്തും വൈദ്യുതി വിതരണത്തെയും ബാധിച്ചു. കെ.എസ്.ഇ.ബിക്കും വലിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. കനത്തമഴയും ഉരുള്‍പൊട്ടലും പ്രദേശത്തെ വിനോദസഞ്ചാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മണ്‍സൂണ്‍ ആസ്വദിക്കാന്‍ വലിയ തോതില്‍ ആളുകളെത്തുന്ന താബോര്‍ തെരുവമലയിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. മണക്കടവ് പുഴയില്‍ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന പച്ചത്തുരുത്തും നാശത്തിന്റെ വക്കിലാണ്. ഇവിടെയുള്ള മുളങ്കൂട്ടങ്ങള്‍ ഏറെയും കടപുഴകിയ നിലയിലാണ്. പ്രദേശത്തെ റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്തിലെ വീടുകളുടെയും റോഡുകളുടെയും പുനര്‍നിര്‍മാണത്തിനും കൃഷി നശിച്ചവരുടെ പുനരധിവാസത്തിനുമായി 100 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.

ഇടതടവില്ലാതെ പെയ്യുന്ന മഴ കൂടുതല്‍ ശക്തിപ്രാപിച്ച വെള്ളിയാഴ്ച ചെറുപുഴ പഞ്ചായത്തിന് ആശ്വാസത്തിന്റേതായിരുന്നു. പ്രാപ്പൊയില്‍ ഈസ്റ്റിലെ പുത്തന്‍പറമ്പില്‍ സണ്ണിയുടെ വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നതൊഴിച്ചാല്‍ മറ്റെവിടെയും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. സണ്ണിയുടെ വീട്ടുപറമ്പിലെ കിണര്‍ കനത്തമഴയില്‍ ആള്‍മറ ഉള്‍പ്പെടെ ഇടിഞ്ഞുതാഴുകയായിരുന്നു. ചെറുപുഴ പഞ്ചായത്തുമായി കാര്യങ്കോട് പുഴ അതിരിടുന്ന ഈസ്റ്റ് എളേരിയിലെ നല്ലോമ്പുഴയില്‍ തോട് കരകവിഞ്ഞ് റോഡിലും കടകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കുത്തിയൊഴുകി റോഡുകള്‍ തകര്‍ന്നു. ചിറ്റാരിക്കാല്‍ നര്‍ക്കിലക്കാട് എസ്‌റ്റേറ്റ് റോഡില്‍ ഉരുള്‍പൊട്ടി. മലയോര പാതയില്‍ ചിറ്റാരിക്കാലിനും കാറ്റാംകവലയ്ക്കുമിടയില്‍ റോഡിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ് കല്ലും മണ്ണും റോഡില്‍ പതിച്ചു.

ചെ​റു​പു​ഴ പ്രാ​പ്പൊ​യി​ല്‍ ഈ​സ്റ്റി​ലെ പു​ത്ത​ന്‍പ​റ​മ്പി​ല്‍ സ​ണ്ണി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്ന നി​ല​യി​ല്‍

 ഉ​ദ​യ​ഗി​രി​യി​ലെ 13 പേ​രെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ: ഉ​രു​ൾ പൊ​ട്ടി​യ ഉ​ദ​യ​ഗി​രി​യി​ലെ 13 പേ​രെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ താ​ബോ​ർ സെ​ന്റ് ജോ​സ​ഫ് ച​ർ​ച്ചി​ൽ താ​ൽ​ക്കാ​ലി​ക ക്യാ​മ്പ് തു​ട​ങ്ങി നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 13 പേ​രെ​യാ​ണ് മാ​റ്റി​യ​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 50 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം പു​ഴ​ക​ൾ ക​വി​ഞ്ഞൊ​ഴു​കു​ന്നു

​കേ​ള​കം: മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ൽ. ആ​റ​ളം, കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, അ​യ്യ​ങ്കു​ന്ന് മേ​ഖ​ല​ക​ളി​ലെ പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് മ​ല​യോ​ര​വാ​സി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

​ആ​റ​ളം, കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​ന​മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് പു​ഴ​ക​ളി​ലെ ഒ​ഴു​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി. ഇ​തോ​ടൊ​പ്പം പ്ര​ധാ​ന ചു​രം പാ​ത​ക​ളാ​യ നി​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി, കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം റോ​ഡു​ക​ളി​ൽ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് ഗ​താ​ഗ​ത​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പു​ഴ​യോ​ര​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ൾ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ചു​രം പാ​ത​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ല​ക്ട​റു​ടെ​യും പൊ​ലീ​സി​ന്റെ​യും മു​ന്ന​റി​യി​പ്പു​ണ്ട്.

അപകടഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ

ഇരിട്ടി: റോഡരികില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരങ്ങൾ അപകടഭീഷണിയാകുന്നു. കീഴൂർ-അമ്പലം-എടക്കാനം റോഡിൽ കീഴൂർ അരയാൽ തറക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളാണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്നത്. റോഡരികിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നഗരസഭ അധികൃതർ പലവട്ടം നിർദേശം നൽകിയിട്ടും ഭൂവുടമ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലുള്ള മരങ്ങൾ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് ഈ മരങ്ങൾ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഭൂമിയിലെ വിള്ളൽ: എൻജിനീയർമാർ സ്ഥലം സന്ദർശിച്ചു

ഇരിട്ടി: പുനരധിവസിപ്പിക്കപ്പെട്ട വീടുകൾക്ക് മുന്നിലെ ഭൂമിയിൽ വിള്ളൽ സംഭവിച്ച സ്ഥലം ഹിന്ദുസ്ഥാൻ യൂനി ലിവർ കമ്പനി എൻജിനീയർമാർ സന്ദർശിച്ചു. 2018ലെ പ്രളയത്തിൽ കൂട്ടുപുഴ പുഴയോരത്ത് താമസിച്ച കുടുംബങ്ങളുടെ വീടുകൾ തകർന്നതോടെയാണ് 15 കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചത്. തട്ടുകളായി തിരിച്ച് നിർമിച്ച വീടുകളിലെ മുകൾഭാഗത്താണ് വിള്ളൽ. ഹിന്ദുസ്ഥാൻ യൂനി ലിവർ കമ്പനിയാണ് ഇവർക്ക് വീടുവെച്ച് നൽകിയത്.

വിള്ളൽ വന്നതോടെ അധികൃതരുടെ നിർദേശത്തെ തുടർന്ന് ഹിന്ദുസ്ഥാൻ യൂനി ലിവർ എൻജിനീയർ വിനയൻ, ഓവർസിയർ നികേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പി.എൻ. ജെസി, വാർഡ് മെംബർ ഡെന്നിസ് മാണി തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു. വിള്ളലിൽ ആശങ്കവേണ്ടെന്നും മഴ മാറുന്നതോടെ കൂടുതൽ ബലപ്പെടുത്തലുകൾ നടത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

മ​ല​ബാ​റി​ലെ റെ​ക്കോ​ഡ് മ​ഴ ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: മ​ല​ബാ​റി​ലെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​പ്ര​കാ​രം ക​ണ്ണൂ​രി​ൽ റെ​ക്കോ​ഡ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ ചു​വ​പ്പ് ജാ​ഗ്ര​ത​യാ​യി​രു​ന്നു. ഇ​ട​വി​ട്ടു​ള്ള ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​ല്ല​യി​ലു​ട​നീ​ളം ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച മ​ഞ്ഞ ജാ​ഗ്ര​ത​യാ​ണ് കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. രാ​വി​ലെ തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റി​ന​കം ക​ണ്ണൂ​രി​ൽ പെ​യ്ത​ത് 73.5 മി.​മീ മ​ഴ​യാ​ണ്. ഇ​ത് മ​റ്റ് മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ​നി​ന്ന് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​യ്യ​ങ്കു​ന്നി​ലാ​ണ് ഈ ​മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​തി​തീ​വ്ര​മ​ഴ പെ​യ്യു​ന്ന​ത്. ജ​ന​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച​യും ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ട​ങ്ങ​ളെ​ല്ലാം ക​ണ്ണൂ​രി​ൽ​ത​ന്നെ​യാ​ണ്.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കാ​സ​ർ​കോ​ട് രാ​വി​ലെ തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റി​ൽ പെ​യ്ത​ത് 22 മി.​മീ ആ​ണ്. ഇ​തി​ന്റെ മൂ​ന്നു മ​ട​ങ്ങ് മ​ഴ​യാ​ണ് ആ​ദ്യ മൂ​ന്നു മ​ണി​ക്കൂ​റി​ൽ ക​ണ്ണൂ​രി​ൽ ല​ഭി​ച്ച​ത്. 24 മ​ണി​ക്കൂ​റി​ൽ 204.4 മി.​മീ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് പ​റ​യു​ന്ന​ത്. വൈ​കീ​ട്ട് 3.30 വ​രെ​യു​ള്ള കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ചെ​മ്പേ​രി​യി​ലാ​ണ് -96 മി.​മീ മ​ഴ. ര​ണ്ടാ​മ​താ​യി അ​യ്യ​ങ്കു​ന്നി​ലും. 88 മി.​മീ മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്.

Tags:    
News Summary - ഉദയഗിരി താളിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.