തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്​ഡൗൺ നീട്ടി

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ലോക്​ഡൗൺ നീട്ടി. ജൂലൈ 28 വരെയാണ്​ ലോക്​ഡൗൺ. ക്രിട്ടിക്കല്‍ കണ്ടെയ്​ന്‍മ​െൻറ്​ സോണുകള്‍ ഒഴികെ കോര്‍പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകമെന്ന്​ ജില്ല കലക്​ടർ അറിയിച്ചു. 

അതേസമയം, അക്കൗണ്ട് ജനറല്‍ ഓഫിസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നൽകും. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലക്ക്​ പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കലക്​ടർ അറിയിച്ചു. 

ജില്ലയിൽ ഞായറാഴ്​ച 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ജില്ലയും തിരുവനന്തപുരമാണ്​. ഇവിടെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സമൂഹവ്യാപനം സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Trivandrum Corporation Lockdown Extended -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.