പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ പരാതി നൽകിയ ജീവനക്കാരന് സ്ഥലംമാറ്റം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ദലിത് പീഡനക്കേസില്‍ പരാതിക്കാരനെ വകുപ്പ് മാറ്റിനിയമിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്‍കിയ ദളിത് ജീവനക്കാരനെയാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയൊന്നും എടുക്കാതെ ക്ളാസ് ഫോർ ജീവനക്കാര മാറ്റിനിയമിച്ചതിൽ പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. 

തന്നെക്കൊണ്ട് എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിപ്പെട്ടതിനാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർബന്ധം മൂലം ജീവനക്കാരനെ വകുപ്പുമാറ്റിയത്. പാലക്കാട് സ്വദേശിയായ ജീവനക്കാരന്‍റെ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്ന് സർവീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിനല്‍കിയ ജീവനക്കാരനെയാണ് ഇപ്പോൾ വകുപ്പുമാറ്റിയിരിക്കുകയാണ്.

ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായ വിശ്വനാഥ സിന്‍ഹയ്‌ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ രംഗത്തിറങ്ങുമെന്ന് സർവീസ് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Transfer to Dalit Employee who Complaint against Principal Secretary-Kerla news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.