റഹിയാനത്ത്

11 വര്‍ഷമായി കാണാനില്ല; യുവതിക്കായി തിരച്ചില്‍ ഊര്‍ജിതം

പടിഞ്ഞാറത്തറ: 11 വര്‍ഷമായി കണ്ടുകിട്ടാത്ത യുവതിക്കായി തിരച്ചില്‍ വീണ്ടും ഊര്‍ജിതമാക്കി പൊലീസ്. 2014 ഫെബ്രുവരിയില്‍ വീട്ടില്‍നിന്നും കാണാതായ പടിഞ്ഞാറത്തറ, പന്തിപ്പൊയില്‍, ബപ്പനംമല, കൊല്ലരുതൊടിയില്‍ വീട്, കെ.ടി. റഹിയാനത്ത്(34)നെ കണ്ടെത്താനായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

2015 ജൂണിലാണ് വീട്ടുകാര്‍ നല്‍കിയ പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. ഫോണ്‍: 04936202096 (ഓഫിസ്, ഡിവൈ.എസ്.പി കല്‍പറ്റ), 9497990130(ഡിവൈ.എസ്.പി കല്‍പറ്റ)

Tags:    
News Summary - Missing for 11 years; Search intensifies for young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.