തിരുവനന്തപുരം: കോവിഡ് വ്യാപന ഭീഷണി പ്രതിരോധിക്കാൻ റെയിൽവേയിൽ കൂടുതൽ നിയന ്ത്രണം. മാർച്ച് 31വരെ കേരളത്തിലൂടെയുള്ള ഒമ്പതടക്കം 14 എക്സ്പ്രസ് ട്രെയിനുകൾ കൂടി റദ്ദാക്കി. ജനശതാബ്ദിയും മലബാറും െമമു ട്രെയിനുകളുമടക്കം റദ്ദാക്കിയതിന് പുറമെയാണിത്. 16 പാസഞ്ചർ/ മെമു ട്രെയിനുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി.
നാല് ട്രെയിനുകൾ പാതിവഴിയിൽ അവസാനിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം സ്തംഭിക്കും. പ്രതിരോധത്തിെൻറ ഭാഗമായി സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂട്ടിയിരുന്നു. റെയിൽവേയുടെ 52 ഇനം യാത്ര ഇളവുകളിൽ വികലാംഗർക്കും വിദ്യാർഥികൾക്കും ഒഴിെകയുള്ളവ റദ്ദാക്കി. സ്റ്റേഷനുകളിെല ലിഫ്റ്റുകളും യന്ത്രപ്പടികളും നിർത്തിവെച്ചു.
ഭാഗികമായി റദ്ദാക്കിയവ
തിരുവനന്തപുരം-ഷൊർണൂർ േവണാട് (16302 ) മാർച്ച് 31 വരെ എറണാകുളത്ത് അവസാനിപ്പിക്കും. എറണാകുളത്ത് നിന്നായിരിക്കും മടക്കയാത്ര. ഏപ്രിൽ രണ്ടുവരെ കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ (56605) ഷൊർണൂരിൽ അവസാനിപ്പിക്കും. ഏപ്രിൽ രണ്ടുവരെ തൃശൂർ-കണ്ണൂർ പാസഞ്ചർ (56603) ഷൊർണൂരിൽ നിന്നാകും ആരംഭിക്കുക.
റദ്ദാക്കിയ ട്രെയിനുകൾ
മാർച്ച് 22, 29 മഡ്ഗാവ്-എറണാകുളം * മാർച്ച് 23, 30 എറണാകുളം-മഡ്ഗാവ് *മാർച്ച് 21, 26, 28 കൊച്ചുവേളി-മംഗളൂരു അന്ത്യോദയ *മാർച്ച് 22, 27, 29 മംഗളൂരു-കൊച്ചുവേളി അന്ത്യോദയ *മെമു: 66315 എറണാകുളം-കായംകുളം *66316 കായംകുളം -എറണാകുളം *66304 െകാല്ലം-കന്യാകുമാരി *66305 കന്യാകുമാരി-കൊല്ലം
പാസഞ്ചറുകൾ:
*56370 എറണാകുളം- ഗുരുവായൂർ *56373 ഗുരുവായൂർ-തൃശൂർ *56663 തൃശൂർ-കോഴിക്കോട് *56366 പുനലൂർ-ഗുരുവായൂർ *56387 എറണാകുളം-കായംകുളം *56388 കായംകുളം-എറണാകുളം *56043 ഗുരുവായൂർ-തൃശൂർ *56044 തൃശൂർ-ഗുരുവായൂർ *56365 ഗുരുവായൂർ-പുനലൂർ *56664 കോഴിക്കോട്-തൃശൂർ *56374 തൃശൂർ-ഗുരുവായൂർ *56375 ഗുരുവായൂർ-എറണാകുളം *മറ്റു സ്പെഷൽ ട്രെയ്നുകളും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.