കട്ടപ്പന: ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ കുടുങ്ങിയത്. നായയും കടുവക്ക് ഒപ്പം കുഴിയിൽ വീണിട്ടുണ്ട്. നായയെ വേട്ടയാടുന്നതിനിടയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്. കടുവയെ മയക്കു വെടി വെച്ചു പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
മയക്കുവെടി വെക്കുന്നതിന് മുമ്പ് കൂട് വെച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. കേരള തമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഒരു ഭാഗം തമിഴ്നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.