ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി.വി. പ്രസാദിന് ഭീഷണിക്കത്ത്. ‘കാറിെൻറ ചില്ല് തകര്‍ത്തത് മുന്നറിയിപ്പ് മാത്രമാണ്. ഇനിയും തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും. അതിന് നീ ഇടവരുത്തരുത്’. ഇതാണ് ആരുടെയും പേരുവെക്കാതെ പ്രസാദിന് തപാലിൽ ലഭിച്ച കത്തിലെ ഉള്ളടക്കം. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ആലപ്പുഴ പഴവങ്ങാടിയിലെ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയില്‍ പോസ്റ്റ്മാനാണ് കത്ത് ഏല്പിച്ചത്. കത്ത് പൊലീസിന് കൈമാറി. പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം, ഏഷ്യാനെറ്റ് ഓഫിസ് ആക്രമിച്ച് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയിട്ടും തുെമ്പാന്നും ലഭിച്ചില്ല. സ്ഥാപനത്തിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ല. പരിസരത്തെ മറ്റ് സ്ഥാപനങ്ങളിലെ സി.സി.ടി.വി പരിശോധിച്ചിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ, കത്തിലൂടെ പുതിയ ഭീഷണി എത്തിയത് പൊലീസിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.