തൊടുപുഴ: തൊമ്മൻ കുത്തിലെ കുരിശ് പൊളി വിവാദത്തിൽ റെയിഞ്ചോഫീസർക്ക് സ്ഥലം മാറ്റം. കാളിയാർ റെയ്ഞ്ച് ഫോറസ്റ്റോഫിസർ ടി.കെ. മനോജിനെയാണ് അഡീഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ സ്ഥലം മാറ്റിയത്. പത്തനാപുരം റെയ്ഞ്ചിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്.
നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് വനം വകുപ്പ് പിഴുതുമാറ്റിയതാണ് വിവാദങ്ങൾക്ക് കാരണം. വനം വകുപ്പ് ഭൂമിയാണെന്നാരോപിച്ചായിരുന്നു നടപടികൾ. തുടർന്ന് കുരിശ് സ്ഥാപിച്ചവർക്കെതിരെ വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ ദുഖവെള്ളിദിനത്തിൽ വിവാദഭൂമിയിലേക്ക് കുരിശിൻറെ വഴി നടത്തി പ്രതിഷേധിച്ചതിനും കേസെടുത്തു.
ദുഖവെള്ളി ദിനത്തിലെ പ്രതിഷേധത്തിന്‍റെ പേരിൽ വൈദികർക്കെതിരെയടക്കം കേസെടുത്തതിൽ പ്രതിഷേധിച്ച് സഭാ നേതൃത്വമടക്കം രംഗത്ത് വന്നു. കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്ക് നോട്ടീസ് നൽകേണ്ടെന്ന് കഴിഞ്ഞ ദിവസം ഉന്നത തല നിർദേശമെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് റെയ്ഞ്ചോഫിസറെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.