പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് രാജി വെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ബന്ധു നിയമനം ഇ.പി ജയരാജനും ഫോൺ കെണി ശശീന്ദ്രനും വില്ലനായപ്പോൾ ഭൂമി കൈയ്യേറ്റമാണ് തോമസ് ചാണ്ടിയെ കുടുക്കിയത്. 

ആരോപണങ്ങൾ വലിയ വിവാദമായതോടെ ഇ.പി ജയരാജനും ശശീന്ദ്രനും വേഗത്തിൽ രാജിവെച്ച് മുന്നണിയുടെ പ്രതിച്ഛായയെ മങ്ങലേൽപ്പിക്കാതെ കാത്തിരുന്നു. എന്നാൽ തോമസ് ചാണ്ടി കസേരയിൽ നിന്നിറങ്ങാതെ നിന്നത് മുന്നണിയിൽ പൊട്ടിത്തെറിയോളമെത്തി. കൂടാതെ ഹൈകോടതി വിമർശനവും ഇടതുപക്ഷ സർക്കാറിന്‍റെ പ്രതിച്ഛായക്ക് വിള്ളൽ വീഴ്ത്തി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ കൂടി വിട്ടുനിന്നതോടെ മുന്നണിയിലും അസ്വാരസ്യങ്ങളുണ്ടായി. ഇതോടെയാണ് ചാണ്ടി രാജിക്ക് വഴങ്ങിയത്. 

2016 മെയ് 25-നാണ് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ അധികാരത്തിലേറിയത്. ഇതിനിടെ പെട്ടെന്നാണ് മന്ത്രിസഭയിലെ കരുത്തനായിരുന്ന ഇപി ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാർത്ത പുറത്തുവരുന്നത്. വിവാദം അവസാനിപ്പിക്കാന്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഒക്ടോബര്‍ 14-ന് രാജിവെക്കേണ്ടി വന്നു. 

സ്വകാര്യ ടെലിവിഷന്‍ വിരിച്ച ഫോണ്‍ കെണിയില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ കുടുങ്ങി.ലൈംഗിക ആരോപണമായതിനാല്‍ 2016 മാര്‍ച്ച് 26ന് ശശീന്ദ്രനും രാജിവെച്ചു. 

Tags:    
News Summary - Thomas Chandy, Third Minister From Pinarayi Cabinet-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.