കണ്ണൂര്‍: തന്റേത് ഒറ്റയാള്‍ പോരാട്ടമല്ലെന്ന് സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാല്‍ തന്നെ ഇതൊരു ഒറ്റയാള്‍ പോരാട്ടമായി കാണേണ്ടതില്ല. പയ്യന്നൂരിലെ പാര്‍ട്ടി സഖാക്കളില്‍ വലിയ വിഭാഗം ഒപ്പമുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷങ്ങളായി പ്രവർത്തിച്ച പാർട്ടിയാണ്. അതിൽ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് പലരും ഉപദേശിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന തരത്തിലുള്ള ചിലർ പറഞ്ഞു. ഇതെല്ലാം പരിഗണിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിന്നീട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല.
ടി.എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാർഥി ആരാകുമെന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ല.അതില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും വലിയ പങ്കില്ല. 2021ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിവാദമാണ് ആദ്യമുന്നയിച്ചത്. അഞ്ച് വര്‍ഷങ്ങളായി അതിന് വേണ്ടി പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തിയിരുന്നു. ഫണ്ട് വെട്ടിക്കുന്ന കാര്യം നേതാക്കൾ അംഗീകരിച്ചിരുന്നെങ്കില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമായിരുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.