നിതിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത സഹോദരി നിഖിതയും പൂക്കോട്​ വെറ്ററിനറി കോളജിൽ മരിച്ച സിദ്ധാർഥന്‍റെ അമ്മ ഷീബയും

-ഫോട്ടോ- പി.ബി.ബിജു

ഓർമകളിലുരുകി അവർ തിരികൊളുത്തി; ​​പ്രതിഷേധം കത്തി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ്​ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും കേ​സ്​ വ​ഴി​തി​രി​ച്ചു​വി​ടാ​നു​മു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ച്​ നി​തി​ൻ രാ​ജി​ന്‍റെ സ​ഹോ​ദ​രി​യും സി​ദ്ധാ​ർ​ത്ഥ​ന്‍റെ മാ​താ​വും. ക​ലാ​ല​യ​ങ്ങ​ളി​ൽ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന മ​ക്ക​ൾ​ക്കാ​യി ഒ​ന്നി​ക്ക​ണ​മെ​ന്ന് ക​ണ്ണീ​രോ​ടെ പൂ​ക്കോ​ട്​ വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സി​ദ്ധാ​ർ​ത്ഥ​ന്‍റെ മാ​താ​വ്​ ഷീ​ബ പ​റ​ഞ്ഞു. കേ​ര​ള സം​സ്ഥാ​ന ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് എ​ന്ത് സു​ര​ക്ഷി​ത്വ​മാ​ണ് ഭ​ര​ണ​കൂ​ടം ഒ​രു​ക്കു​ന്ന​തെ​ന്ന് സി​ദ്ധാ​ർ​ത്ഥ​ന്‍റെ മാ​താ​വ് ചോ​ദി​ച്ചു. സി​ദ്ധാ​ർ​ത്ഥ​ൻ മ​രി​ച്ച​പ്പോ​ൾ മ​റ്റൊ​രു കു​ട്ടി​ക്കും ഇ​തേ ദു​ര​ന്തം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ആ​ഗ്ര​ഹി​ച്ചു. ഇ​പ്പോ​ൾ നി​തി​ൻ രാ​ജി​ന്‍റെ മാ​താ​വി​നും സ​ഹോ​ദ​രി​ക്കും ത​ങ്ങ​ളു​ടെ അ​തേ അ​വ​സ്ഥ ത​ന്നെ വ​ന്നി​രി​ക്കു​ന്നു. ഇ​തി​നെ​ന്നാ​ണ് അ​റു​തി വ​രു​ത്താ​നാ​കു​ക​യെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ലോ​ൺ ആ​പ്പ​ല്ല, കോ​ള​ജ് അ​ധി​കൃ​ത​രാ​ണ് നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് നി​തി​ൻ രാ​ജി​ന്‍റെ സ​ഹോ​ദ​രി നി​ഖി​ത പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫോ​ൺ പി​ടി​ച്ചു​വെ​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ നി​തി​ൻ രാ​ജ് ഇ​ന്നും ജീ​വി​ച്ചി​രു​ന്നേ​നെ. കേ​സി​ലെ പ്ര​തി​ക​ളെ മു​ഴു​വ​ൻ തു​റ​ങ്കി​ൽ അ​ട​ക്കു​ന്ന​ത് വ​രെ കു​ടും​ബം സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് നി​ഖി​ത പ​റ​ഞ്ഞു.

നി​തി​ൻ രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ കേ​ര​ള സം​സ്ഥാ​ന ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ ഡോ. ​കെ.​ജി. താ​ര​യും നി​ഖി​ത​യും ഷീ​ബ​യും ഒ​ന്നി​ച്ച് പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചു. ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. മി​നി, കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​പി. റോ​സ​മ്മ, മ​ണി​ക​ണ്ഠ​ൻ പൂ​ലം​ന്ത​റ, എ.​ഐ.​ഡി.​എ​സ്.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. അ​പ​ർ​ണ, എ.​ഐ.​ഡി.​വൈ.​ഒ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ. ​ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - They lit a fire, drowning in memories; the protest burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.