മോഷണം നടന്ന കൊല്ലം മുളങ്കാടകം ക്ഷേത്രത്തിലെ കാണിക്കവഞ്ചി വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു

കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ മോഷണം; വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു

കൊല്ലം: ദിവസങ്ങൾക്ക് മുമ്പ് തീപിടിത്തമുണ്ടായ മുളങ്കാടകം ദേവീക്ഷേത്രത്തിൽ മോഷണം. അഗ്​നിബാധയിൽ ക്ഷേത്രത്തിലെ മുൻഭാഗം കത്തിനശിച്ചിരുന്നു. കത്തിയ ഭാഗത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്​ടാവ് ശ്രീകോവിലിലെ തട്ട് തകർത്ത് പ്രതിഷ്ഠക്ക് മുന്നിൽ ഇരുന്ന കാണിക്കവഞ്ചിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു. ഉപപ്രതിഷ്ഠക്ക് മുന്നിലെ വഞ്ചി തകർത്തും പണം അപഹരിച്ചു.

ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. മോഷ്​ടാവ് വന്നതെന്ന് സംശയിക്കുന്ന സൈക്കിൾ ക്ഷേത്രത്തിന് സമീപത്ത് നിന്ന്​ ​െപാലീസ് കണ്ടെത്തി. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ​െപാലീസിൽ വിവരം അറിയിച്ചത്. വെസ്​റ്റ്​ ​െപാലീസ് സംഭവസ്ഥലത്ത് എത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന മൂന്ന് സി.സി.ടി.വി കാമറകൾ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയത്.

പുറത്ത് സ്ഥാപിച്ചിരുന്ന കാമറകളിൽ നിന്നും മോഷ്​ടാവി​​േൻറതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളിനെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. അന്നും വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. ​െപാലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Theft at Mulankadakam Devi temple in Kollam; money stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.