ചെർപ്പുളശ്ശേരി: ഗുരുതര കരൾരോഗം ബാധിച്ച ബാലിക സഹായം തേടുന്നു. നെല്ലായ മാരായമംഗലം കുന്നുംപുറത്ത് രാജൻ-സിന്ധു ദമ്പതികളുടെ മകൾ തീർഥയാണ് (നാല്) സഹായം തേടുന്നത്. കരൾ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. മാരായമംഗലം സൗത്ത് എൽ.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്. ഓട്ടോ തൊഴിലാളിയാണ് രാജൻ. 50 ലക്ഷത്തിലധികം രൂപ ചികിത്സക്ക് ചെലവ് വരും.
നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് ചെയർമാനും ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു കൺവീനറും സതീഷ് കുന്നുംപുറത്ത് ട്രഷററുമായി ചികിത്സ കമ്മിറ്റി രൂപവത്കരിച്ചു. മാതാവ് സിന്ധുവിന്റെ പേരിൽ ചെർപ്പുളശ്ശേരി പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 4264000100096037. ഐ.എഫ്.എസ്.സി: PUNBO426400. ഗൂഗ്ൾപേ നമ്പർ: 85900 05830. ഫോൺ: 8075 834137 (ബാബു - സി. കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.