എടപ്പാള്‍: തിയറ്ററില്‍ ബാലിക പീഡനത്തിനിരയായ കേസ് കൈകാര്യം ചെയ്തതില്‍ ചങ്ങരംകുളം പൊലീസിന് ഗുരുതരവീഴ്ച. പീഡനം സംബന്ധിച്ച വിവരങ്ങളും ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഏപ്രില്‍ 25ന് തന്നെ ചങ്ങരംകുളം സ്റ്റേഷനില്‍ നല്‍കിയിരുന്നു. സംഭവസ്ഥലം എവിടെയാണെന്ന് ചോദിച്ച് 26ന് തന്നെ സ്റ്റേഷനിൽ നിന്ന് ചൈൽഡ് ലൈൻ അധികൃതരെ ബന്ധപ്പെട്ടു. എടപ്പാളിലെ തിയറ്ററാണ് സംഭവസ്ഥലമെന്ന മറുപടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയിരുന്നു.
എന്നാല്‍ പീഡനത്തിനിരയായ കുട്ടി, പ്രതി, ഒപ്പമുള്ള സ്ത്രീ എന്നിവരെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളില്ലാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്നാണ് ഇപ്പോൾ ചങ്ങരംകുളം പൊലീസിന്റെ വാദം.
പ്രതി മൊയ്തീന്‍കുട്ടി തിയറ്ററിലെത്തിയ ബെന്‍സ് കാറിെൻറ നമ്പര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസിന് നല്‍കിയിരുന്നു. പീഡനദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശനിയാഴ്ച രണ്ട് മണിക്കൂറിനകം തന്നെ പൊലീസ് മൊയ്തീന്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വ്യക്തമാക്കുന്നത് പൊലീസിന് വിവരങ്ങൾ നേരേത്ത അറിയാമായിരുന്നു എന്നാണ്.
ചൈൽഡ്ലൈൻ അധികൃതരെ കുടുക്കാൻ ശ്രമമെന്ന് പരാതി
മലപ്പുറം: ബാലിക പീഡനത്തിനിരയായ സംഭവത്തിൽ സിനിമ തിയറ്റർ ഉടമയുടെ പരാതിപ്രകാരം തുടർനടപടികളെടുത്ത ചൈൽഡ് ലൈൻ അധികൃതരെ കുടുക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കൃത്രിമം കാണിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കേസെടുക്കാൻ നീക്കം നടക്കുന്നതായി ആരോപണമുയർന്നത്. പൊലീസ് കേസെടുക്കാൻ വൈകിയ നടപടി വിവാദമായിരിക്കെയാണ് പൊലീസ് ചൈൽഡ് ലൈനിനെതിരെ തിരിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.