Posted On
date_range Updated On
date_range 'ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല'; മോൻസൻ മാവുങ്കൽ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: വീട്ടു ജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മോൻസൻ മാവുങ്കൽ. ഒരേ കേസിൽ രണ്ട് തവണ ശിക്ഷ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭ ഛിദ്രം നടത്തിയ കേസിൽ എറണാകുളം പോക്സോ കോടതി മോൻസന് ജീവ പര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രായപൂർത്തി ആയതിനു ശേഷം പീഡിപ്പിച്ചതിന് പൊലീസ് വീണ്ടും രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പുരാവസ്തു കേസിലെ പ്രതിയാണ് മോൻസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.