‘രാജീവരുടെ ഊഴം വരട്ടെ, ധർമനിഷ്ഠമായ തീരുമാനം ഉണ്ടാകും’; തന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിൽ കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ കണ്ഠര് രാജീവരരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. കണ്ഠര് രാജീവരരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്ന് കെ. ജയകുമാർ പറഞ്ഞു.

രാജീവരുടെ ഊഴം വരട്ടെ. ഊഴം വരുമ്പോൾ ധർമനിഷ്ഠമായ തീരുമാനം ഉണ്ടാകും. ഒക്ടോബർ വരെ കണ്ഠര് മഹേഷ് മോഹനർക്കാണ് തന്ത്രിയുടെ ചുമതല. അത് കഴിയുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തെ ദേവസ്വം പ്രസിഡന്‍റ് സ്വാഗതം ചെയ്തു. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണം. അന്വേഷണം അതിന്‍റെ വഴിക്ക് നടക്കട്ടെ എന്നും കെ. ജയകുമാർ ചൂണ്ടിക്കാട്ടി.

അതേസമയം, കണ്ഠര് രാജീവരരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടി വരുമെന്നാണ് കെ. ജയകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവിൽ തീരുമാനം എടുത്തിട്ടില്ല. തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി.

Tags:    
News Summary - K. Jayakumar on removing Kantar Rajeeva from the post of Sabarimala Thantri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.