നേമം: കരമനയാർ ഒഴുകുന്ന ഇടഗ്രാമം കുന്നിക്കടവിൽ നിന്ന് ചാടിയ യുവാവിനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല. കരമന കരുമം പാറവിള വീട്ടിൽ നാഗപ്പൻറെ മകൻ എൻ. സുനിൽകുമാർ (38) ആണ് ഒക്ടോബർ 26-ന് രാവിലെ 7 മണിക്ക് കരമനയാറ്റിൽ ചാടിയത്.
യുവാവ് ആറ്റിലേക്ക് ചാടുന്നതിനു ദൃക്സാക്ഷികൾ ഉണ്ട്. വിവരമറിഞ്ഞ് കരമന പൊലീസും തിരുവനന്തപുരത്തുനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയുണ്ടായി. മൂന്നാം ദിവസമായ വ്യാഴാഴ്ചയും ഫയർഫോഴ്സ് ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. അവിവാഹിതനാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. യുവാവിനെ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച തെരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.