മലയോര കർഷകന്റെ പ്രശ്നങ്ങൾ നിസാരമല്ല-ഇ.പി. ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമായി കാണാൻ ശ്രമിക്കരുതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള മലയോര ജാഥയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1972 ലെ വന്യജീവി നിയമം ഭേദഗതി ചെയ്യാതെ ഈ കാര്യത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വേനൽക്കാലം ആകുമ്പോൾ മാത്രമല്ല ഇപ്പോൾ ശബരിമല സീസണിലും കർണാടകയിൽ നിന്ന് വരെയുള്ള ആനകൾ ഉപ്പും വെള്ളവും തേടി കേരളത്തിൽ എത്തുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പണ്ട് അക്രമകാരികളായ മൃഗങ്ങളെ പാമ്പാണെങ്കിൽ പോലും പണ്ട് തല്ലിക്കൊന്നാൽ കേസില്ലായിരുന്നു ഇപ്പോൾ അതല്ല സ്ഥിതി.ഇതിനകം തന്നെ നിരവധി മനുഷ്യജീവനകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ കാര്യത്തിൽ മാർച്ച് 27 ആം തീയതി ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പാർലമെൻറ് മാർച്ച് പൂർണപിന്തുണ പ്രഖ്യാപിക്കുന്നത് അദ്ദേഹം അറിയിച്ചു.

ജാഥാ ക്യാപ്റ്റൻ സഹായദാസ്, വൈസ് ക്യാപ്റ്റൻ മാരായ എ.എച്ച്. ഹഫീസ്, സി.ആർ. സുനു എന്നിവർക്ക് അദ്ദേഹം പതാക കൈമാറി. തുടർന്ന് നിരവധി വാഹനങ്ങൾ അകമ്പടിയോടുകൂടി ജാഥ ജില്ലയുടെ മലയോര മേഖലകളായ നെടുമങ്ങാട് നന്ദിയോട് പാലോട് പെരിഞ്ഞ മല തെന്നൂർ വിതുര ആര്യനാട് കുറ്റിച്ചൽ തുടങ്ങിയ മേഖലയിലൂടെ പര്യടനം നടത്തുന്നു. ഇന്ന് കൂട്ടപ്പൂ വാഴിച്ചൽ അമ്പൂരി മായം കൊടപ്പരമൂട് വെള്ളറടയിൽ സമാപിക്കും

Tags:    
News Summary - The problems of the hill farmers are not trivial - E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.