പ്രതീകാത്മക ചിത്രം

അതിവേഗം കണക്റ്റടായി കെ ഫോൺ

മലപ്പുറം: സംസ്ഥാനത്ത് കെ ഫോൺ കണക്ഷനിലുടെ ഇന്റർനെറ്റ് സേവനം ലഭിച്ച പട്ടികയിൽ മലപ്പുറം ഒന്നാമത്. ഇതുവരെ 28,257 കണക്ഷനുകളാണ് മലപ്പുറത്ത് കെ ഫോൺ വഴി ലഭ്യമായത്. റീട്ടെയിൽ കണക്ഷനുകളാണ് കൂടുതൽ നൽകിയത്- 21,859 എണ്ണം. ബി.പി.എൽ കണക്ഷനുകളുടെ പട്ടികയിലും സർക്കാർ ഓഫിസുകളിൽ നൽകിയ പട്ടികയിലും മലപ്പുറം തന്നെയാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച് മുന്നിൽ. 3,558 ബി.പി.എൽ കണക്ഷനുകളും 2,379 സർക്കാർ ഓഫിസുകളിലേക്കുള്ള കണക്ഷനുകളും മലപ്പുറത്ത് നൽകി.

മറ്റ് വിഭാഗത്തിൽ നൽകിയ കണക്ഷനുകളുടെ പട്ടികയിൽ രണ്ടാമതും മലപ്പുറമാണ്. ഇതിൽ തിരുവനന്തപുരത്താണ് കൂടുതൽ കണക്ഷൻ നൽകിയത്. മറ്റ് വിഭാഗങ്ങളിൽ മലപ്പുറത്ത് 461 ഉം തിരുവനന്തപുരത്ത് 580 ഉം കണക്ഷൻ നൽകി. സംസ്ഥാനത്ത് ആകെ കണക്ഷൻ നൽകിയ പട്ടികയിൽ പാലക്കാട് ജില്ലയാണ് രണ്ടാമത്. 13,271 കണക്ഷനാണ് പാലക്കാട്ട് നൽകിയത്. മലപ്പുറത്തിന്റെ പകുതി മാത്രമേ രണ്ടാമതുള്ള പാലക്കാടുള്ളൂ. 14,986 കണക്ഷനുകൾ അധികമായി മലപ്പുറത്ത് നൽകി. മൂന്നാമതുള്ള കോട്ടയത്ത് ആകെ 13,060 കണക്ഷനുകൾ നൽകി. കോഴിക്കോട് -12,144, എറണാകുളം- 11,535, തൃശ്ശൂർ- 10,444, കൊല്ലം -10,441, തിരുവനന്തപുരം -9,350, ഇടുക്കി -7,792, വയനാട് -7,416, ആലപ്പുഴ- 6,382, കണ്ണൂർ- 6,312, കാസർകോട്- 4,389, പത്തനംതിട്ട -4,108 എങ്ങിനെയാണ് നൽകിയ കണക്ഷൻ.

ജില്ല, നൽകിയ കണക്ഷൻ

  • മലപ്പുറം -28,257
  • പാലക്കാട് -13,271
  • കോട്ടയം -13,060
  • കോഴിക്കോട് -12,144
  • എറണാകുളം -11,535
  • തൃശ്ശൂർ -10,444
  • കൊല്ലം -10,441
  • തിരുവനന്തപുരം -9,350
  • ഇടുക്കി -7,792
  • വയനാട് -7,416
  • ആലപ്പുഴ -6,382
  • കണ്ണൂർ -6,312
  • കാസർകോട് -4,389,
  • പത്തനംതിട്ട -4,108
Tags:    
News Summary - K-phone connects quickly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.