Posted On
date_range Updated On
date_range പെട്രോൾ പമ്പിലെത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവാവ് പമ്പിലെത്തി പെട്രോൽ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റ ഷാനവാസിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജീവനക്കാരൻ മാറിയ സമയം പെട്രോൾ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പമ്പിലെ ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.