ഹജ്ജ് യാത്രക്ക് വ്യാഴാഴ്ച സമാപനമാകും

കൊ​ണ്ടോ​ട്ടി: ക​ഴി​ഞ്ഞ മൂ​ന്നി​നാ​രം​ഭി​ച്ച ക​രി​പ്പൂ​രി​ലെ ഹ​ജ്ജ് ക്യാ​മ്പി​ന് വ്യാ​ഴാ​ഴ്ച പ​രി​സ​മാ​പ്തി​യാ​കും. തി​ങ്ക​ളാ​ഴ്ച മൂ​ന്നു​വി​മാ​ന​ത്തി​ലാ​യി 435 പേ​ർ ക​രി​പ്പൂ​രി​ല്‍നി​ന്ന് യാ​ത്ര​യാ​യി.ചൊ​വ്വാ​ഴ്ച ക​രി​പ്പൂ​രി​ല്‍നി​ന്ന് നാ​ലു​വി​മാ​ന​ത്തി​ലാ​യി 580 പേ​രും ക​ണ്ണൂ​രി​ല്‍നി​ന്ന് ഒ​രു വി​മാ​ന​ത്തി​ല്‍ 145 പേ​രും യാ​ത്ര​യാ​കും. ബു​ധ​നാ​ഴ്ച ക​രി​പ്പൂ​രി​ല്‍നി​ന്ന് മൂ​ന്ന് വി​മാ​ന​വും ക​ണ്ണൂ​ര്‍, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ വി​മാ​ന​വും സ​ർ​വി​സ് ന​ട​ത്തും.

ബു​ധ​നാ​ഴ്ച 993 പേ​രും അ​വ​സാ​ന ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച നാ​ലു​വി​മാ​ന​ത്തി​ലാ​യി 580 പേ​രും യാ​ത്ര​യാ​കും.കോ​വി​ഡി​നു​ശേ​ഷം ഉ​ണ​ര്‍ന്നു​പ്ര​വ​ര്‍ത്തി​ച്ച ഹ​ജ്ജ് ക്യാ​മ്പി​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ക്കാ​യി ആ​ത്മാ​ർ​ഥ സേ​വ​നം ന​ട​ത്തി​യ​തി​ന്റെ ചാ​രി​താ​ര്‍ഥ്യ​ത്തി​ലാ​ണ് വ​ള​ന്റി​യ​ര്‍മാ​രും ഹ​ജ്ജ് ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക​രും. തീ​ർ​ഥാ​ട​ക​രു​ടെ ല​ഗേ​ജ് ഹാ​ന്‍ഡ്‌​ലി​ങ്, റി​സ​പ്ഷ​ന്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍, യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം തു​ട​ങ്ങി പ്രാ​ര്‍ഥ​ന​ക്കു​വ​രെ കൂ​ട്ടാ​യി​രു​ന്നു നി​സ്വാ​ര്‍ഥ സേ​വ​ക​ര്‍.

തീ​ര്‍ഥാ​ട​ക​ര്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തു​മു​ത​ല്‍ വി​മാ​നം ക​യ​റു​ന്ന​തു​വ​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​ന്ന​ത് വ​ള​ന്റി​യ​ര്‍മാ​രാ​ണ്. ഇ​വ​ര്‍ക്കൊ​പ്പം വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രും സ​ജീ​വ​മാ​യി. ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം പി.​ടി. അ​ക്ബ​ര്‍ ചെ​യ​ര്‍മാ​നും പി. ​അ​ബ്ദു​ല്‍ക​രീം ക​ണ്‍വീ​ന​റു​മാ​യ സ​ബ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ് വ​ള​ന്റി​യ​ര്‍ ക്വോ​റ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം.

Tags:    
News Summary - The Hajj will conclude on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.