വൈദ്യുതി ക്ഷാമം: കാരണം മുൻ സർക്കാറെന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് മു​ൻ സ​ർ​ക്കാ​റാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ക​രാ​ർ ഉ​ണ്ടാ​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വൈ​ദ്യ​തി​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഉ​ണ്ടാ​ക്കി​യ ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ് ചെ​യ്ത​ത്. 4.29 രൂ​പ​ക്ക് കി​ട്ടു​മാ​യി​രു​ന്ന വൈ​ദ്യു​തി ഇ​ന്ന് കൂ​ടു​ത​ൽ തു​ക കൊ​ടു​ത്താ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ക്ക് പ്ര​യാ​സം നേ​രി​ട്ട സ​മ​യ​ത്ത് പ​ണം കൊ​ടു​ത്ത് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു പ​ക​രം ക​ടം വാ​ങ്ങു​ക​യാ​ണ് മു​ൻ സ​ർ​ക്കാ​ർ ചെ​യ്ത​ത്. 530 മെ​ഗാ​വാ​ട്ടാ​ണ് കേ​ര​ളം ക​ടം​വാ​ങ്ങി​യ​ത്. -മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Minister Sunny Joseph blames previous government for Power shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.