കൊച്ചി: പത്താം ക്ലാസ് ഉന്നത വിജയികൾക്കായി ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ ആഗസ്റ്റ് 8ന് സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത് നിശ്ചിത മാനദണ്ഡം പൂർത്തീകരിച്ചവർക്ക് www.pmfonline.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കാഞ്ഞങ്ങാട് ഇഖ്ബാൽ എച്ച്.എസ്.എസ് (കാസർകോട്), പുല്ലൂപ്പിക്കടവ് കൗസർ ഇംഗ്ലീഷ് സ്കൂൾ (കണ്ണൂർ), മുട്ടിൽ ഡബ്ലിയു.എം.ഒ ഇംഗ്ലീഷ് അക്കാദമി സീനിയർ സെക്കൻഡറി സ്കൂൾ (വയനാട്), വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, വടകര എം.യു.എം.വി.എച്ച്.എസ്.എസ് (കോഴിക്കോട്), പെരിന്തൽമണ്ണ നോളജ് വേൾഡ് അൽജാമിഅഃ ആർട്സ് ആൻഡ് സയൻസ് കോളജ്, തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ, മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ (മലപ്പുറം), പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂൾ (പാലക്കാട്), പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂൾ, വാടാനപ്പള്ളി തളിക്കുളം സി.എസ്.എം സെൻട്രൽ സ്കൂൾ (തൃശൂർ), കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂൾ (എറണാകുളം), സകരിയ ബസാർ ലജ്നത്തുൽ മുഹമ്മദിയ സ്കൂൾ (ആലപ്പുഴ), ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹൈസ്കൂൾ (കോട്ടയം), തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ (ഇടുക്കി), തൈക്കാവ് ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് (പത്തനംതിട്ട), കരിക്കോട് ടി.കെ.എം.എച്ച്.എസ്.എസ് (കൊല്ലം), അമ്പലത്തറ കൊർദോവ എച്ച്.എസ്.എസ് (തിരുവനന്തപുരം) എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
ഹാൾ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 10.30ന് പരീക്ഷ ഹാളിലെത്തണം. അന്വേഷണങ്ങൾക്ക് പി.എം ഫൗണ്ടേഷൻ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0484 2367279, 751 067 2798.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.