വ​ഖ​ഫ് ബോ​ർ​ഡി​ലെ അ​മു​സ്‍ലിം നി​യ​മ​നം​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല -ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ

കൊ​ല്ലം: ര​ണ്ട് അ​മു​സ്‍ലിം​ക​ളെ വ​ഖ​ഫ് ബോ​ർ​ഡി​ൽ നി​യ​മി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും ശ​രീ​അ​ത്ത് വി​രു​ദ്ധ​വു​മാ​ണെ​ന്നി​രി​ക്കെ തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കാ​ണി​ച്ച ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യെ​ങ്കി​ലും സ​ർ​ക്കാ​ർ കാ​ണി​ക്ക​ണം.

സ​മു​ദാ​യ​ത്തി​ന്‍റെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ആ​ശ​ങ്ക മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ടു ച​ർ​ച്ച ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സ​ക്കീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ്​ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

News Summary - Non-Muslim Appointment Cannot Be Accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.