അ​ജി​ത്കു​മാ​റി​ന്റെ സ​സ്‌​പെ​ന്‍ഷ​ന്‍; നി​ല വി​ട്ടു​ള്ള ന​ട​പ​ടി​ ഉണ്ടാ​യെന്ന് പി​ണ​റാ​യി വിജയൻ

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്റെ സ​സ്‌​പെ​ന്‍ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല വി​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണം. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ന്നു​വെ​ന്ന്​ ത​നി​ക്കി​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല. പ്ര​ശാ​ന്ത്​ ത​ന്നെ ചി​ല കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​സ്തു​ത മ​ന​സ്സി​ലാ​ക്കി​യി​ട്ടേ എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Ajithkumar's suspension; Vijayan wonders if there was any wrongdoing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.